A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 22/05/2017

 

 


സൈനിക ഓഫീസറാവാന്‍ സൗജന്യ പരിശീലനം

സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് സേനാവിഭാഗങ്ങളില്‍ പ്രീ സര്‍വ്വീസസ് സെലക്ഷന്‍ ബോര്‍ഡ് റിക്രൂട്ട്‌മെന്റിന് (പ്രീ.എസ്.എസ്.ബി) പരിശീലനം നല്‍കുന്നു. മൂന്നുമാസത്തെ പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, എന്‍ജിനീയറിംഗ്, എല്‍.എല്‍.ബി വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. സൈനിക ജോലികള്‍ക്ക് നിഷ്‌ക്കര്‍ഷിച്ചിട്ടുള്ള ശാരീരിക യോഗ്യതകള്‍ ഉണ്ടാവണം. നാല്‍പ്പത് പേര്‍ക്കാണ് ആദ്യ ബാച്ചില്‍ പ്രവേശനം. സര്‍ക്കാര്‍ അംഗീകൃത പരിശീലന കേന്ദ്രമായ കോഴിക്കോട് പ്രീ-റിക്രൂട്ട്‌മെന്റ് ട്രെയിനിംഗ് സെന്ററിനാണ് (പി.ആര്‍.റ്റി.എസ്) പരിശീലന ചുമതല. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഗുണഭോക്തൃ വിഹിതമായി രണ്ടായിരം രൂപ അടയ്ക്കണം. ഭക്ഷണം, താമസ ചെലവുകള്‍ വകുപ്പ് വഹിക്കും. അഭിരുചി പരീക്ഷയുടെയും, കായിക്ഷമതയുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഉയരം, തൂക്കം, നെഞ്ചളവ്, പൂര്‍ണമായ മേല്‍വിലാസം, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, വിദ്യാഭ്യാസ യോഗ്യത എന്നിവ സഹിതം അഡ്മിനിസ്‌ട്രേറ്റര്‍, പ്രീ-റിക്രൂട്ട്‌മെന്റ് ട്രെയിനിംഗ് സെന്റര്‍, സിവില്‍ സ്റ്റേഷന്‍ പി.ഒ, കോഴിക്കോട് - 20 എന്ന വിലാസത്തിലോ calicutprtc@gmail.com, navasjana@gmail.com മുഖേനയും അയയ്ക്കാം. മേയ് 30നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0495 - 2373485, 9447469280, 9447546617. പി.എന്‍.എക്‌സ്.1985/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|