A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 29/05/2017

 

 


സംസ്ഥാനതല ഭരണഭാഷാ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍, സെക്രട്ടേറിയറ്റിലെ ഭരണവകുപ്പുകള്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, സഹകരണ/പൊതുമേഖല/സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയിലെ ഉദ്യോഗസ്ഥര്‍ക്ക് ഭരണഭാഷാ പുരസ്‌കാരത്തിനായി അപേക്ഷിക്കാം. ഔദ്യോഗിക ഭാഷ മലയാളമാക്കുകയെന്ന സര്‍ക്കാര്‍ നയം നടപ്പിലാക്കുന്നതിന് സഹായകമാകുന്ന തരത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിവരുന്ന ക്ലാസ് ഒന്ന്, രണ്ട്, മൂന്ന് വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്കും ക്ലാസ് -മൂന്ന് വിഭാഗം ടൈപ്പിസ്റ്റ് കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്/സ്റ്റെനോഗ്രാഫര്‍മാര്‍ക്കും സംസ്ഥാനതല ഭരണഭാഷാ പുരസ്‌കാരങ്ങളും, എല്ലാ വിഭാഗം ഉദ്യോഗസ്ഥരെയും പരിഗണിച്ച് ഭരണഭാഷാ ഗ്രന്ഥരചനാ പുരസ്‌കാരവും നല്‍ക്കുന്നു. ഓരോ വിഭാഗത്തിനും ഒന്നാം സമ്മാനമായി 20,000/- രൂപയും സത്‌സേവനരേഖയും ഫലകവും, രണ്ടാം സമ്മാനമായി 10,000/- രൂപയും സത് സേവനരേഖയും ഫലകവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷകള്‍ നിബന്ധനകള്‍ പ്രകാരം ഓഫീസ് തലവന്റെ പരിശോധനാക്കുറിപ്പും ശിപാര്‍ശയും സഹിതം ജൂലൈ 10-നകം ഡെപ്യൂട്ടി സെക്രട്ടറി, ഉദ്യോഗസ്ഥഭരണപരിഷ്‌കാര (ഔദ്യോഗികഭാഷ) വകുപ്പ്, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഇതു സംബന്ധിച്ച വിവരങ്ങള്‍ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര (ഔദ്യോഗികഭാഷ) വകുപ്പ്, (0471 2518563, 2518831, 2518792), ജില്ലാ കളക്ടര്‍മാര്‍, വകുപ്പു മേധാവികള്‍ എന്നിവരില്‍ നിന്നും, സര്‍ക്കാര്‍ വെബ്‌സൈറ്റിലും (www.kerala.gov.in) ഔദ്യോഗിക ഭാഷാ വകുപ്പിന്റെ glossary.kerala.gov.in എന്ന ഡൊമെയ്ന്‍ വിലാസത്തിലും ലഭ്യമാണ്. പി.എന്‍.എക്‌സ്.2090/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|