A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 04/06/2017

 

 


മന്ത്രിസഭാ വാര്‍ഷികം: സമാപനം ഇന്ന് (ജൂണ്‍ അഞ്ച്) കോഴിക്കോട്

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ സമാപന സമ്മേളനം ഇന്ന് (ജൂണ്‍ അഞ്ച് ) വൈകുന്നേരം അഞ്ച് മണിയ്ക്ക് കോഴിക്കോട് മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജ് ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ''പ്രോഗ്രസ് റിപ്പോര്‍ട്ട്'' മുഖ്യമന്ത്രി പിണറായി വിജയന്‍ സിനിമാ സംവിധായകന്‍ രഞ്ജിത്തിന് നല്‍കി പ്രകാശനം ചെയ്യും. പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, പത്മശ്രീ മീനാക്ഷി ഗുരുക്കള്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. മന്ത്രിമാരായ ടി.പി. രാമകൃഷ്ണന്‍, ഡോ. ടി.എം. തോമസ് ഐസക്ക്, മാത്യൂ ടി. തോമസ്, രാമചന്ദ്രന്‍ കടന്നപ്പളളി, തോമസ് ചാണ്ടി, കടകംപളളി സുരേന്ദ്രന്‍ എം.പിമാരായ എം.കെ. രാഘവന്‍, എം.പി. വീരേന്ദ്രകുമാര്‍, മുല്ലപ്പളളി രാമചന്ദ്രന്‍, എം.ഐ ഷാനവാസ്, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. എ.പ്രദീപ് കുമാര്‍ എം.എല്‍.എ സ്വാഗതവും, ജില്ലാ കളക്ടര്‍ യു.വി ജോസ് നന്ദിയും പറയും. സമ്മേളനത്തിനുശേഷം ചലച്ചിത്ര പിന്നണി ഗായകരുടെ ഗാനസന്ധ്യ അരങ്ങേറും. പി.എന്‍.എക്‌സ്.2233/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|