A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 06/06/2017

 

 


ഇ.എസ്.ഐ കോര്‍പ്പറേഷന്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സയ്ക്ക് ഏര്‍പ്പെടുത്തിയ പുതിയ നിബന്ധനകള്‍ പിന്‍വലിക്കണം

ഇ.എസ്.ഐ കോര്‍പ്പറേഷന്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സയ്ക്ക് ഏര്‍പ്പെടുത്തിയ പുതിയ നിബന്ധനകള്‍ പിന്‍വലിക്കണമെന്ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇ.എസ്.ഐ കോര്‍പ്പറേഷന്‍ റീജിയണല്‍ ബോര്‍ഡ് യോഗം ആവശ്യപ്പെട്ടു. തൊഴിലില്‍ പ്രവേശിച്ച് മൂന്ന് മാസം പൂര്‍ത്തിയാക്കുകയും ചുരുങ്ങിയത് 39 ദിവസത്തെ വിഹിതം അടയ്ക്കുകയും ചെയ്ത വ്യക്തിക്കും തൊഴിലില്‍ ആറ് മാസം പൂര്‍ത്തിയാക്കുകയും 78 ദിവസത്തെ വിഹിതം അടയ്ക്കുകയും ചെയ്താല്‍ അവരുടെ കുടുംബങ്ങള്‍ക്കും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സ ലഭിച്ചിരുന്നു. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സയ്ക്കുളള അസുഖം കണ്ടെത്തുന്ന തീയതിയ്ക്ക് തൊട്ടുമുമ്പുളള രണ്ട് വര്‍ഷം തുടര്‍ച്ചയായി തൊഴിലില്‍ ഉണ്ടായിരിക്കുകയും രോഗം ആരംഭിക്കുന്നത് മുമ്പ് നാല് വിഹിത കാലയളവുകളില്‍ 156 ദിവസത്തെ അംശാദായം അടയ്ക്കുകയും ഏതെങ്കിലും രണ്ട് വിഹിത കാലയളവില്‍ രോഗാനുകൂല്യ അര്‍ഹത ഉണ്ടായിരിക്കുകയും വേണമെന്ന് ഇ.എസ്.ഐ കോര്‍പ്പറേഷന്‍ നിബന്ധന ഭേദഗതി ചെയ്തു. സംസ്ഥാനത്ത് ഗുരുതര രോഗം ബാധിച്ച് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സ തേടുന്ന നൂറ് കണക്കിന് തൊഴിലാളികളെയും അവരുടെ കുടുംബാംഗങ്ങളെയും ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പുതിയതായി തൊഴിലില്‍ പ്രവേശിക്കുന്ന ഒരു വ്യക്തി ചുരുങ്ങിയത് രണ്ട് വര്‍ഷം കാത്തിരുന്നാല്‍ മാത്രമേ ഇനി മുതല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സയ്ക്ക് അര്‍ഹത ഉണ്ടാവുകയുളളു. കശുവണ്ടി വ്യവസായത്തിലടക്കം പരിമിത കാലയളവില്‍ മാത്രം തൊഴില്‍ ലഭിക്കുന്ന മേഖലകളിലെ തൊഴിലാളികള്‍ക്ക് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സ അപ്രാപ്യമാകും. ഭേദഗതി ചെയ്ത നിബന്ധനകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രിയ്ക്കും ഇ.എസ്.ഐ കോര്‍പ്പറേഷനും കത്തയച്ചെങ്കിലും അനുകൂല നടപടി ഉണ്ടാകാത്തതിനാല്‍ യോഗം ആശങ്ക രേഖപ്പെടുത്തി. തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, ഇ.എസ്.ഐ റീജിയണല്‍ ബോര്‍ഡ് അംഗങ്ങളായ എന്‍. പത്മലോചനന്‍, വി. രാധാകൃഷ്ണന്‍, ഇ.എസ്.ഐ ഡയറക്ടര്‍ ഡോ. അജിത എസ്.നായര്‍, സ്റ്റേറ്റ് മെഡിക്കല്‍ കമ്മീഷണര്‍ ഡോ. നീത കയ്‌വാള, റീജിയണല്‍ ഡയറക്ടര്‍ ടി.എം. ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു. പി.എന്‍.എക്‌സ് 2279/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|