A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 07/06/2017

 

 


അന്തര്‍ദ്ദേശീയ ആയുര്‍വേദ ഗവേഷണ കേന്ദ്രം സ്ഥാപിക്കും: മന്ത്രി കെ. കെ. ശൈലജ

അന്തര്‍ദ്ദേശീയ ആയുര്‍വേദ ഗവേഷണ കേന്ദ്രം കേരളത്തില്‍ സ്ഥാപിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഇതിനാവശ്യമായ സ്ഥലം ഉടന്‍ ഏറ്റെടുക്കും. ഭാരതീയ ചികിത്‌സാ വകുപ്പും ആയുഷ് മിഷനും സംയുക്തമായി സംഘടിപ്പിച്ച പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പ്രാവച്ചമ്പലത്ത് നിര്‍വഹിക്കുകയായിരുന്നു. ടൂറിസം പ്രചാരണം കൂടി ലക്ഷ്യമിട്ട് ഡിസംബറില്‍ അന്തര്‍ദ്ദേശീയ ആയുര്‍വേദ സെമിനാറും പ്രദര്‍ശനവും സംഘടിപ്പിക്കും. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആയുഷ് വകുപ്പിന് ഒരുകോടി 20 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പകര്‍ച്ചവ്യാധി പ്രതിരോധ മാര്‍ഗങ്ങളെ ജനങ്ങള്‍ നിസാരമായെടുക്കുന്നു. അസുഖം ബാധിച്ചാല്‍ യഥാസമയം ചികിത്‌സ തേടാന്‍ പോലും മിക്കവരും തയ്യാറാകുന്നില്ല. പകര്‍ച്ചവ്യാധികള്‍ ബാധിച്ചുള്ള മരണം തടയാനാവണം. പകര്‍ച്ചപ്പനി ഒഴിവാക്കാനും രോഗവാഹകരായ കൊതുകുകളെ ഇല്ലാതാക്കാനും നിരവധി മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഇത് പാലിക്കപ്പെടുന്നില്ല. രോഗപ്രതിരോധത്തിന് സഹായിക്കുന്ന ആയുര്‍വേദ ഔഷധങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ജനങ്ങളിലെത്തിക്കണം. ആയുര്‍വേദത്തെ ജീവിതചര്യയാക്കണം. നമുക്ക് രുചിയുള്ള ഭക്ഷണം കഴിക്കുകയെന്നതാണ് പ്രധാനം. കഴിക്കുന്ന ഭക്ഷണം ആരോഗ്യകരമാണോയെന്ന് ചിന്തിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. ഐ. ബി. സതീഷ് എം. എല്‍. എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ മധു സെമിനാര്‍ ഉദ്ഘാടനം ചെയ്തു. നേമം ബ്‌ളോക്ക് പ്രസിഡന്റ് എല്‍. ശകുന്തളകുമാരി, ഭാരതീയ ചികിത്‌സാ വകുപ്പ് ഡയറക്ടര്‍ ഡോ. അനിതാ ജേക്കബ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. എസ്. കെ. പ്രീജ, കല്ലിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജയലക്ഷ്മി, ബ്‌ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിളപ്പില്‍ രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്തംഗം പി. ലതകുമാരി, ബ്‌ളോക്ക് പഞ്ചായത്തംഗം എം. ബിനുകുമാര്‍, പള്ളിച്ചല്‍ പഞ്ചായത്ത് വൈസ്പ്രസിഡന്റ് സതീഷ്, വാര്‍ഡ് അംഗം എസ്. ഗീതാകുമാരി, ആയുഷ് മിഷന്‍ സ്‌റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. എം. സുഭാഷ്, ഭാരതീയ ചികിത്‌സാ വിഭാഗം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. എസ്. സുകേശ്, എ. എം. എ. ഐ ജന. സെക്രട്ടറി ഡോ. രജിത് ആനന്ദ് എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് മെഡിക്കല്‍ ക്യാമ്പും നടന്നു. പി.എന്‍.എക്‌സ്.2285/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|