A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 08/06/2017

 

 


സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത് സാധാരണക്കാരുടെ താത്പര്യ സംരക്ഷണത്തിന്: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

സമൂഹത്തിലെ അശരണരുടെയും ആലംബഹീനരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും താത്പര്യം സംരക്ഷിക്കാനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇനിനാലാണ് സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യാന്‍ നടപടി സ്വീകരിച്ചത്. സംസ്ഥാന കെട്ടിടം മറ്റു നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ആനുകൂല്യ വിതരണ മേള ടാഗോര്‍ തിയേറ്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണക്കാരുടെ ക്ഷേമം ലക്ഷ്യമാക്കിയുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. സാധാരണക്കാരന്റെ കുട്ടിക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന ഉദ്ദേശത്തോടെയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് തുടക്കം കുറിച്ചത്. ആര്‍ദ്രം പദ്ധതിയിലൂടെ രോഗീ സൗഹൃദ ആശുപത്രികളാണ് ലക്ഷ്യമിടുന്നത്. ലൈഫ് പദ്ധതിയിലൂടെ എല്ലാവര്‍ക്കും വീട് എന്ന ആശയം നടപ്പാക്കും. കെട്ടിട തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാന്‍ നടപടി സ്വീകരിച്ചത് സന്തോഷം നല്‍കുന്ന കാര്യമാണെന്ന് മന്ത്രി പറഞ്ഞു. തൊഴിലാളികളുടെ പെന്‍ഷന്‍ മന്ത്രി വിതരണം ചെയ്തു. വിവാഹധനസഹായം വി. എസ്. ശിവകുമാര്‍ എം. എല്‍. എ തൊഴിലാളികള്‍ക്ക് നല്‍കി. മരണാനന്തര ധനസഹായം ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ വിതരണം ചെയ്തു. ബോര്‍ഡ് ചെയര്‍മാന്‍ കെ. വി. ജോസ് അദ്ധ്യക്ഷത വഹിച്ചു. ബോര്‍ഡ് അംഗങ്ങള്‍, വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പി.എന്‍.എക്‌സ് 2307/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|