A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 11/06/2017

 

 


പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതിന് കര്‍ശന നിര്‍ദ്ദേശം

പകര്‍ച്ചവ്യാധി നിയന്ത്രിക്കുന്നതിന് ശക്തമായ ഇടപെടലുകള്‍ നടത്തണമെന്ന് ആരോഗ്യ, അയൂഷ് വകുപ്പുകള്‍ക്ക് ആരോഗ്യ വകുപ്പ്മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ കര്‍ശന നിര്‍ദേശം നല്‍കി. ജനുവരി മാസം മുതല്‍ തന്നെ ആരോഗ്യ വകുപ്പ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചിട്ടയോടെ നടത്തിതുടങ്ങിയെങ്കിലും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഡെങ്കി, എച്ച്-വണ്‍, എന്‍-വണ്‍ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ ഇപ്പോഴും പ്രത്യക്ഷപെടുന്നതായാണ് കാണുന്നത്. കൂടുതല്‍ വിപുലമായ തോതില്‍ പരിസര ശുചീകരണവും വ്യക്തി ശുചിത്വവും ഉറപ്പ് വരുത്തുവാന്‍ തദ്ദേശ സ്വയം ഭരണ വകുപ്പിന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഫലപ്രദമായ മാലിന്യ സംസ്‌കരണവും കൊതുകു നശീകരണവും നടത്തിയ സ്ഥലങ്ങളില്‍ രോഗ പകര്‍ച്ച ഗണ്യമായി കുറക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങളൊന്നും ഏറ്റെടുക്കാത്ത വാര്‍ഡുകളില്‍ രോഗം വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. താലൂക്ക് ജില്ലാ ആശുപത്രികളില്‍ പനി ബാധിച്ചെത്തുന്നവരെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തണം. എണ്ണം കൂടുന്നുവെങ്കില്‍ കൂടുതല്‍ പനി വാര്‍ഡുകള്‍ സജ്ജമാക്കണം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായും ജനപ്രതിനിധികളുമായും ബന്ധപ്പെട്ട് കൊതുകു വലകള്‍ പോലുള്ള സംവിധാനങ്ങള്‍ ഒരുക്കണം. പനി കാലത്ത് പല ഡോക്ടര്‍മാരും അവധി എടുത്ത് പോകുന്നതായി കാണുന്നുണ്ട്. ഇത് കര്‍ശനമായി നിയന്ത്രിക്കും. ഗവണ്മെന്റ് അനുമതിയില്ലാതെ നിസാരമായ കാരണങ്ങള്‍ക്ക് അവധിയില്‍ പോകാന്‍ അനുവദിക്കില്ലെന്ന് നിര്‍ദ്ദേശം നല്‍കി. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങളും മുന്‍ കരുതലുകളും പൊതു ജനങ്ങള്‍ കൃത്യമായി പാലിക്കണം. ആയുഷ് വകുപ്പ് ആയുര്‍വേദ ഹോമിയോ പ്രതിരോധ സംവിധാനങ്ങളുമായി സജീവമായി രംഗത്തുണ്ട്. ഇത് പരമാവധി ഉപയോഗപ്പെടുത്തനാന്‍ പൊതു ജനങ്ങള്‍ തയ്യാറാകണം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ജനപ്രതിനിധികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ഈ കാര്യങ്ങള്‍ പരിശോധിക്കുന്നതിന് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കാര്യാലയം, മെഡിക്കല്‍കോളേജ് തുടങ്ങിയ സ്ഥലങ്ങളില്‍ പ്രത്യേക മോണിറ്ററിംഗ് സംവിധാനം പ്രവര്‍ത്തിക്കുന്നതാണ്. ഫോണ്‍ : 0471-2327876, 0471-2528300, 9946102865. പി.എന്‍.എക്‌സ് 2357/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|