A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 13/06/2017

 

 


കാന്തള്ളൂര്‍-വലിയശാലയുടെ സാംസ്‌കാരികത്തനിമ വീണ്ടെടുക്കാന്‍ ശ്രമങ്ങളുണ്ടാകും -മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി * ജനമൈത്രി പോലീസിന്റെ പൈതൃകഗ്രാമം പദ്ധതിക്ക് തുടക്കമായി

കാന്തള്ളൂര്‍-വലിയശാല പൈതൃകഗ്രാമത്തിന്റെ സാംസ്‌കാരികത്തനിമ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് പുരാവസ്തു വകുപ്പിന്റെ പിന്തുണയുണ്ടാകുമെന്ന് പുരാവസ്തു-പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ കാന്തള്ളൂര്‍-വലിയശാല സാംസ്‌കാരിക തനിമകളുടെ വീണ്ടെടുപ്പിനും സംരക്ഷണത്തിനുമുള്ള 'പൈതൃകഗ്രാമം' പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം. മഹത്തായ ചരിത്രവും സാംസ്‌കാരിക പാരമ്പര്യവുമുള്ള രാജ്യമാണ് ഇന്ത്യ. പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുപോലും ഇന്ത്യയിലെ ഈ പാരമ്പര്യം പഠിക്കാന്‍ ആളുകളെത്തുന്നുണ്ട്. ആയ് രാജാക്കന്‍മാരുടെ കാലഘട്ടത്തില്‍ സര്‍വകലാശാലയായി അറിയപ്പെട്ടിരുന്ന കാന്തള്ളൂര്‍-വലിയശാലയ്ക്ക് ചരിത്രത്തില്‍ സുപ്രധാന സ്ഥാനമുണ്ട്. നമ്മുടെ ചരിത്രത്തിന്റെ തനിമ നിലനിര്‍ത്താനും പുതിയ തലമുറയിലേക്ക് ഇതിന്റെ സന്ദേശമെത്തിക്കാനും ശ്രമങ്ങളുണ്ടാകണം. പുരാവസ്തു-പുരാരേഖാ വകുപ്പ് ഇതിനുള്ള നടപടികള്‍ കൈക്കൊണ്ടുവരുന്നതായും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ രാമരാജ പ്രേമപ്രസാദ് മുഖ്യാതിഥിയായിരുന്നു. സിറ്റി പോലീസ് കമ്മീഷണര്‍ ജി. സ്പര്‍ജന്‍ കുമാര്‍, പൈതൃകഗ്രാമം സംഘാടക സമിതി ചെയര്‍മാന്‍ ആര്‍. കൃഷ്ണയ്യര്‍, കണ്‍വീനര്‍ എസ്. കൃഷ്ണകുമാര്‍, നടന്‍ കൊല്ലം തുളസി, വലിയശാല പ്രവീണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തമ്പാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഡി.കെ. പൃഥ്വിരാജ് പൈതൃകഗ്രാമം പദ്ധതി രേഖയും സബ് ഇന്‍സ്‌പെക്ടര്‍ എസ്.പി. പ്രകാശ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. വലിയശാല കൗണ്‍സിലര്‍ ലക്ഷ്മി സ്വാഗതവും ജനമൈത്രി ബി.ഒ ജയകുമാര്‍ എസ്.എസ് നന്ദിയും പറഞ്ഞു. പദ്ധതിയുടെ ഭാഗമായി വലിയശാലയില്‍ പൈതൃകവൃക്ഷം നടീലും മന്ത്രി നിര്‍വഹിച്ചു.തമ്പാനൂര്‍ പോലീസ് സ്‌റ്റേഷന്റെ ജനമൈത്രി പോലീസ് പദ്ധതിയുടെ ഭാഗമായാണ് സൗഹൃദഗ്രാമം, യാത്രാമൈത്രി, പൈതൃകഗ്രാമം എന്നീ പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. പി.എന്‍.എക്‌സ്.2404/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|