A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 14/06/2017

 

 


പ്രിയ കേരളം ശനിയാഴ്ച ദൂരദര്‍ശനില്‍, ജനപഥം ആകാശവാണിയിലും

ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് നിര്‍മ്മിക്കുന്ന വിവിധ പരിപാടികള്‍ ശനി , ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ദൂരദര്‍ശനിലും ആകാശവാണിയിലും . സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലുടനീളം നടപ്പിലാക്കുന്ന വിവിധ ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചയായ പ്രിയകേരളം വാര്‍ത്താധിഷ്ഠിത പരിപാടി ശനിയാഴ്ച വൈകിട്ട് 7 30 ന് ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യും. ഞായര്‍ രാവിലെ 9 മണിക്കാണ് പുന:സംപ്രേഷണം. സര്‍ക്കാരിന്റെ ശ്രദ്ധേയ പദ്ധതികള്‍ വ്യക്തമാക്കുന്ന നവകേരളം പരിപാടിയും ശനിയാഴ്ച വൈകിട്ട് 5.30 ന് സംപ്രേഷണം ചെയ്യും. ഞായര്‍ രാവിലെ 8 മണിക്കാണ് പുന:സംപ്രേഷണം. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന അനുയാത്ര പദ്ധതി സംബന്ധിച്ച് തയ്യാറാക്കിയ റേഡിയോ ഡോക്യുമെന്ററി ജനപഥം ശനിയാഴ്ച രാത്രി 09.30 ന് ആകാശവാണി പ്രക്ഷേപണം ചെയ്യും. വകുപ്പ് തന്നെ നിര്‍മ്മിച്ച ഡോക്യുമെന്ററിയായ കേരളീയ വാസ്തുകല ദൂരദര്‍ശനില്‍ ഞായര്‍ രാത്രി ഏഴിന് സംപ്രേഷണം ചെയ്യും. തിങ്കല്‍ രാത്രി 10 നാണ് പുന:സംപ്രേഷണം. പി.എന്‍.എക്‌സ്.2414/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|