A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 15/06/2017

 

 


സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷാ പരിശീലനം

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ 2017 ഒക്ടോബര്‍ 28ന് നടത്തുന്ന അഖിലേന്ത്യാ സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയ്ക്കുളള പരിശീലന ക്ലാസുകള്‍ കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയില്‍ ജൂണ്‍ 21ന് ആരംഭിക്കും. 20,000 രൂപ ട്യൂഷന്‍ ഫീസും 15% സര്‍വീസ് ടാക്‌സും 2000 രൂപ കോഷന്‍ ഡെപ്പോസിറ്റുമാണ് കോഴ്‌സ് ഫീസ്. ജൂണ്‍ 18ന് നടക്കുന്ന പ്രിലിമിനറി പരീക്ഷ വിജയിക്കുന്നവര്‍ക്ക് മെയിന്‍ പരീക്ഷാ പരിശീലനത്തിനായി അടയ്ക്കുന്ന ട്യൂഷന്‍ ഫീസ് മടക്കി നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡയറക്ടര്‍, സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ കേരള, ആനത്തറ ലെയിന്‍, ചാരാച്ചിറ, കവടിയാര്‍ പി.ഒ, തിരുവനന്തപുരം 695 003 ഫോണ്‍ 0471 2313065, 2311654, വെബ്‌സൈറ്റ് www.ccek.org എന്ന വിലാസത്തില്‍ ബന്ധപ്പെടണം. പി.എന്‍.എക്‌സ്.2444/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|