A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 17/06/2017

 

 


അംഗപരിമിത വിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ്

സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളില്‍ പഠിക്കുന്ന അംഗപരിമിത വിദ്യാര്‍ത്ഥികളുടെ പഠനത്തിന് സാമ്പത്തിക സഹായം നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് വണ്‍ മുതല്‍ ഉയര്‍ന്ന ക്ലാസുകളില്‍ പഠനം നടത്തുന്ന 40 ശതമാനത്തില്‍ കുറയാതെ പരിമിതിയുളളതും 2,50,000 രൂപയില്‍ കവിയാതെ കുടുംബവാര്‍ഷിക വരുമാനമുളളതുമായ വിദ്യാര്‍ത്ഥികള്‍ക്ക് നിശ്ചയിക്കപ്പെട്ട വ്യവസ്ഥകള്‍ക്ക് വിധേയമായി www.scholarships.gov.in ലെ നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം. മിനിസ്ട്രി ഓഫ് സോഷ്യല്‍ ജസ്റ്റിസ് ആന്റ് എംപവര്‍മെന്റിന് കീഴില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എംപവര്‍മെന്റ് ഓഫ് പേഴ്‌സണ്‍സ് വിത്ത് ഡിസ്എബിലിറ്റീസ് നേരിട്ട് നടപ്പിലാക്കുന്ന സ്‌കോളര്‍ഷിപ്പിന്റെ തുക Public Financial Management System (PFMS) എന്ന വെബ് സൈറ്റിലൂടെയാണ് വിതരണം ചെയ്യുന്നത്. ഒക്ടോബര്‍ 31നകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.scholarships.gov.in, www.dcescholarship.kerala.gov.in, www.collegiateedu.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 9446096580, 9446780308, 0471 2306580. പി.എന്‍.എക്‌സ്.2483/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|