A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 17/06/2017

 

 


സൈബര്‍ ശ്രീ: സാങ്കേതികവിദ്യാ പരിശീലനത്തിന് അപേക്ഷിക്കാം

പട്ടിജാതി വികസന വകുപ്പിനു വേണ്ടി സി-ഡിറ്റ് നടപ്പിലാക്കുന്ന സൈബര്‍ശ്രീ സെന്ററില്‍ വിവിധ സാങ്കേതിക വിദ്യാ പരിശീലനങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. സോഫ്ട്‌വെയര്‍, വികസനം, മാറ്റ്‌ലാബ് എന്നിവയില്‍ തിരുവനന്തപുരത്തു നല്‍കുന്ന പരിശീലനങ്ങള്‍ക്ക് 20നു 26നും മധ്യേ പ്രായമുളള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. സോഫ്ട്‌വെയര്‍ വികസന പരിശീലനത്തിന് കാലാവധി ഏഴുമാസമാണ്. പ്രതിമാസം 5,500 രൂപ സ്റ്റെപന്റ് ലഭിക്കും. കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍ എന്നിവയില്‍ എന്‍ജിനീയറിംഗ് ബിരുദം അല്ലെങ്കില്‍ എം.സി.എ/എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ തത്തുല്യമായവ പാസായിരിക്കണം. മാറ്റ്‌ലാബില്‍ നാലുമാസത്തെ പരിശീലനത്തിന് ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി, അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് എന്നിവയില്‍ എന്‍ജിനീയറിംഗ് ബിരുദം/എം.സി.എ പാസായവരോ കോഴ്‌സ് പൂര്‍ത്തീകരിച്ചവരോ ആയിരിക്കണം. ബി.എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്ട്രോണിക്‌സ്) പാസായവര്‍ക്കും അപേക്ഷിക്കാം. പ്രതിമാസം 5000 രൂപ സ്റ്റൈപന്റ് ലഭിക്കും. വിശദവിവരങ്ങളും അപേക്ഷാഫോറവും www.cybersri.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന ശരിപകര്‍പ്പും പൂരിപ്പിച്ച അപേക്ഷയും ജൂണ്‍ 23ന് മുമ്പ് സൈബര്‍ശ്രീ സെന്റര്‍, സി-ഡിറ്റ്, പൂര്‍ണിമ, ടി.സി 81/2964, തൈക്കാട് പി.ഒ, തിരുവനന്തപുരം 695014 എന്ന വിലാസത്തില്‍ ലഭിക്കണം. ജൂണ്‍ 24ന് നടക്കുന്ന ആഭിമുഖ്യത്തില്‍ നേരിട്ട് ഹാജരാകണം. പൂരിപ്പിച്ച അപേക്ഷയും മറ്റ് രേഖകളും cybersricdit@gmail.com എന്ന വിലാസത്തിലേക്ക് ഇ-മെയില്‍ അയക്കാം. ഫോണ്‍: 0471 2323949 പി.എന്‍.എക്‌സ്.2487/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|