A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 19/06/2017

 

 


പനി: സംസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന മോണിറ്ററിംഗ് സെൽ -ആരോഗ്യമന്ത്രി * ജില്ലാതല സെല്ലുകൾ ഏകോപിപ്പിക്കാൻ മന്ത്രിയുടെ ഓഫീസിൽ സംവിധാനം

സംസ്ഥാനത്ത് പകർച്ചപ്പനിയെക്കുറിച്ച് ജനങ്ങളിൽ കൃത്യമായ ബോധവത്കരണം നടത്തുന്നതിനും ചികിൽസയുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് പരാതികൾ അറിയിക്കുന്നതിനും പകർച്ചപ്പനി നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി എല്ലാ ജില്ലകളിൽ ഇന്ന് (ജൂൺ 20) മുതൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന മോണിറ്ററിംഗ് സെല്ലുകൾ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. സംസ്ഥാനതലത്തിലും ജില്ലാതലത്തിലുമുള്ള മോണിറ്ററിംഗ് സെല്ലുകൾ ഏകോപിപ്പിക്കാൻ ആരോഗ്യമന്ത്രിയുടെ ഓഫീസിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ, ആശുപത്രികളിലെ മരുന്നു ലഭ്യത, രോഗീ പരിചരണം, ആശുപത്രികളിലെ ശുചിത്വനിലവാരം തുടങ്ങി ജനങ്ങൾക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളോ പരാതിയോ ഏത് സമയത്തും മോണിറ്ററിംഗ് സെല്ലിൽ അറിയിക്കാം. സംസ്ഥാനതലത്തിൽ 'ദിശ'യുടെ നമ്പറായ 1056 ടോൾ ഫ്രീ, 0471-2552056 (വോഡാഫോൺ, എയർടെൽ) വഴിയും, ജില്ലകളിൽ പ്രത്യേകമായി ലഭ്യമാക്കിയിട്ടുള്ള നമ്പറുകൾ വഴിയും പൊതുജനങ്ങൾക്ക് പരാതികൾ അറിയിക്കാം. ലഭിച്ച പരാതികൾ ഓരോ പഞ്ചായത്തുകളിലും പ്രത്യേകമായി ചുമതലപ്പെടുത്തിയ നോഡൽ ഓഫീസറെ അറിയിക്കുകയും പരാതികൾ അന്വേഷിച്ച് എടുത്ത നടപടികൾ ബന്ധപ്പെട്ട ജില്ലാ, സംസ്ഥാന ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്യുന്നതുമാണ്. ലഭിച്ച പരാതികളും അതിന്മേൽ സ്വീകരിച്ച നടപടികളും ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസിൽ പ്രത്യേകമായി തയാറാക്കിയ സെല്ലിൽ ഓരോ ദിവസവും രേഖപ്പെടുത്തുകയും വിലയിരുത്തുകയും ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. ജില്ലകളിലെ മോണിറ്ററിംഗ് സെൽ നമ്പറുകൾ ചുവടെ: തിരുവനന്തപുരം- 0471 2321288, കൊല്ലം- 0474 2763763, പത്തനംതിട്ട-0468 2325504, ആലപ്പുഴ- 0477 2270311, കോട്ടയം- 0481 2304844, ഇടുക്കി- 0486 2232221, എറണാകുളം- 0484 2354737, തൃശ്ശൂർ- 0487 2325824, പാലക്കാട്- 0491 2504695, മലപ്പുറം- 0483 2730313, കോഴിക്കോട്- 0495 2374990, വയനാട്- 0493 5246849, കണ്ണൂർ- 0497 2709920, കാസർഗോഡ്- 0467 2209466.

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|