A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 21/06/2017

 

 


വയോശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഒക്ടോബര്‍ ഒന്ന് അന്താരാഷ്ട്ര വയോജന ദിനമായി ആചരിക്കും. ഇതിന്റെ ഭാഗമായി വയോജന ക്ഷേമ രംഗത്ത് സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചിട്ടുളള മുതിര്‍ന്ന പൗരന്‍മാര്‍ക്കും, മുതിര്‍ന്ന പൗരന്‍മാരുടെ വിവിധ പ്രശ്‌നങ്ങളില്‍ ഇടപെട്ട് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടന, പഞ്ചായത്ത് എന്നിവര്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വയോശ്രേഷ്ഠ സമ്മാന്‍ പുരസ്‌കാരത്തിന് അപേക്ഷിക്കാം. ഇംഗ്ലീഷിലുളള അപേക്ഷ, ക്ഷേമ പ്രവര്‍ത്തനങ്ങളുടെ വിശദവിവരം (ഇംഗ്ലീഷില്‍ തയ്യാറാക്കിയത്), ഫോട്ടോ, പ്രസ് കട്ടിംഗുകള്‍ സഹിതം അതത് ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ജൂണ്‍ 25ന് മുമ്പ് ലഭിക്കണം. ഓരോ വിഭാഗത്തിലുമുളള അപേക്ഷകള്‍ സാമൂഹ്യനീതി സെക്രട്ടറി തലത്തില്‍ പരിശോധനയ്ക്ക് ശേഷം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കും. പി.എന്‍.എക്‌സ്.2572/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|