A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 21/06/2017

 

 


കുടുംബശ്രീകള്‍ക്ക് വായ്പ നല്‍കും

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ കുടുംബശ്രീ സി.ഡി.എസുകളില്‍ നിന്നും മൈക്രോ ക്രെഡിറ്റ് വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഒരു കുടുംബശ്രീ സി.ഡി.എസിന് പരമാവധി ഒരു കോടി രൂപ വരെ വ്യവസ്ഥകള്‍ക്ക് വിധേയമായി വായ്പ അനുവദിക്കും. സി.ഡി.എസുകള്‍ അവയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന അയല്‍ക്കൂട്ടങ്ങള്‍, ജെഎല്‍.ജികള്‍ എന്നിവ മുഖേന വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് തുക വിതരണം ചെയ്യണം. 75 ശതമാനമെങ്കിലും ഒ.ബി.സി അല്ലെങ്കില്‍ മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട അംഗങ്ങളുളള അയല്‍കൂട്ടങ്ങള്‍/ജെ.എല്‍.ജികള്‍ക്കാണ് വായ്പ വിതരണം ചെയ്യേണ്ടത്. അയല്‍ക്കൂട്ടങ്ങള്‍ക്ക് പരമാവധി അഞ്ച് ലക്ഷം രൂപ വരെയും ജെഎല്‍ജികള്‍ക്ക് 2.50 ലക്ഷം രൂപവരെയും വായ്പ അനുവദിക്കും. വ്യക്തിഗത ഗുണഭോക്താവിന്റെ വായ്പ പരമാവധി 50,000 രൂപയാണ്. സി.ഡി.എസിന് 2.5 മുതല്‍ 3.5ശതമാനം വരെ വാര്‍ഷിക പലിശ നിരക്കില്‍ അനുവദിക്കുന്ന വായ്പ അയല്‍ക്കൂട്ടങ്ങള്‍ക്ക്/ജെ.എല്‍ജികള്‍/വ്യക്തിഗത ഗുണഭോക്താക്കള്‍ എന്നിവര്‍ക്ക് നാല് ശതമാനം മുതല്‍ ഏഴ് ശതമാനം വരെ പലിശ നിരക്കില്‍ നല്‍കാം. 36 മാസമാണ് തിരിച്ചടവ് കാലാവധി. പ്രാഥമിക അപേക്ഷയും പദ്ധതിയുടെ വിശദാംശങ്ങളും www.ksbcdc.com ല്‍ ലഭ്യമാണ്. പ്രാഥമിക അപേക്ഷ ജൂലൈ 15നകം കോര്‍പ്പറേഷന്റെ ജില്ലാ/ഉപജില്ലാ ഓഫീസുകളില്‍ സമര്‍പ്പിക്കണം. ഇതിനു ശേഷം അര്‍ഹരായ സി.ഡി.എസുകള്‍ കോര്‍പ്പറേഷന്‍ വെബ്‌സൈറ്റ് വഴി വിശദമായ അപേക്ഷ നല്‍കണം. പി.എന്‍.എക്‌സ്.2575/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|