A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 01/07/2017

 

 


ജനങ്ങള്‍ക്ക് പരമാവധി സേവനം നല്‍കുന്ന വിധത്തില്‍ സഹകരണബാങ്കുകളെ മാറ്റുന്നതിന് കര്‍മ്മപദ്ധതി തയ്യാറാക്കും : മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ജനങ്ങള്‍ക്ക് പരമാവധി സേവനം ലഭ്യമാക്കുന്ന വിധത്തില്‍ സഹകരണ ബാങ്കുകളെ മാറ്റുന്നതിന് കര്‍മ്മ പദ്ധതി തയ്യാറാക്കുകയും സമയബന്ധിതമായി നടപ്പാക്കുകയും ചെയ്യുമെന്ന് സഹകരണ, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കണ്ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോഓപ്പറേറ്റീവ് മാനേജ്‌മെന്റ് ശ്രീകാര്യം മരിയറാണി സെന്ററില്‍ സംഘടിപ്പിച്ച ദ്വിദിന സഹകരണ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകോത്തര നിലവാരത്തിലുള്ള ബാങ്കിംഗ് ശൃംഖല സംവിധാനം സഹകരണ മേഖലയ്ക്ക് അത്യാവശ്യമാണ്. നൂതന ബാങ്കുകള്‍ നല്‍കുന്ന സേവനം സഹകരണ ബാങ്കുകള്‍ക്കും നല്‍കാനാവണം. ഇതിലൂടെ കേരളത്തിലെ സഹകരണ മേഖലയെ രാജ്യത്തിന് തന്നെ മാതൃകയാക്കി മാറ്റാന്‍ സാധിക്കും. വിവര സാങ്കേതിക വിദ്യയുടെ സങ്കേതങ്ങള്‍ സഹകരണ മേഖലയുടെ ഉന്നമനത്തിനായി വിനിയോഗിക്കണം. ഇതിനായി 500 കോടി രൂപയുടെ പദ്ധതി കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. വേഗത്തില്‍ സേവനം ലഭിക്കണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. പുതിയ തലമുറയെ സഹകരണ ബാങ്കുകളിലേക്ക് ആകര്‍ഷിക്കാന്‍ കഴിയണം. കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക വികസന പ്രക്രിയയില്‍ സഹകരണ പ്രസ്ഥാനം അര്‍ത്ഥവത്തായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. സര്‍വീസ് സഹകരണ ബാങ്കുകള്‍ നേരിടുന്ന വെല്ലുവിളികള്‍, കാര്യനിര്‍വഹണത്തിലെ മാറ്റങ്ങള്‍ എന്നിവ സംബന്ധിച്ച് വിശദമായ ചര്‍ച്ച നടക്കണമെന്ന് മന്ത്രി പറഞ്ഞു. ശില്‍പശാലയില്‍ ഉരുത്തിരിയുന്ന അഭിപ്രായങ്ങള്‍ റിപ്പോര്‍ട്ടാക്കി എത്രയും വേഗം സമര്‍പ്പിക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. സംസ്ഥാന സഹകരണ സംഘം ചെയര്‍മാന്‍ കോലിയക്കോട് കൃഷ്ണന്‍നായര്‍ അദ്ധ്യക്ഷത വഹിച്ചു. സഹകരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി പി. എസ്. രാജേഷ്, അഡീഷണല്‍ രജിസ്ട്രാര്‍ രാധാമണി, കണ്ണൂര്‍ ഐ. സി. എം ഡയറക്ടര്‍ എം. വി. ശശികുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ബി. നിരഞ്ജന്‍ രാജ് എന്നിവര്‍ പങ്കെടുത്തു. പി.എന്‍.എക്‌സ്.2719/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|