A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 01/07/2017

 

 


മാനവസേവാ അവാര്‍ഡ് : അപേക്ഷ ക്ഷണിച്ചു

കുട്ടികളുടെ ക്ഷേമം, വികസനം, സംരക്ഷണം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളെ അംഗീകരിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നല്‍കിവരുന്ന രാജീവ് ഗാന്ധി മാനവസേവ അവാര്‍ഡ് 2017 നുള്ള അപേക്ഷ ക്ഷണിച്ചു. രാജ്യത്തൊട്ടാകെ കുട്ടികളുമായി ബന്ധപ്പെട്ട മേഖലയില്‍ പത്ത് വര്‍ഷത്തില്‍ കൂടുതല്‍ സേവനം അനുഷ്ഠിച്ചിട്ടുള്ള വ്യക്തികള്‍ക്കാണ് അവാര്‍ഡ് നല്‍കുക. പ്രതിഫലം കൈപ്പറ്റി സേവനം അനുഷ്ഠിക്കുന്ന വ്യക്തികള്‍ അവാര്‍ഡിന് അപേക്ഷിക്കേണ്ടതില്ല. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. അപേക്ഷകള്‍ ബന്ധപ്പെട്ട ജില്ലയിലെ ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ക്ക് നല്‍കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ പത്ത്. അവാര്‍ഡ് സംബന്ധിച്ച വിശദവിവരവും ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ വിലാസവും അപേക്ഷാഫോമും www.sjd.kerala.gov.in-ല്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സ്റ്റേറ്റ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സൊസൈറ്റി, സാമൂഹ്യനീതി വകുപ്പ്, പൂജപ്പുര, തിരുവനന്തപുരം എന്ന വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍ : 0471 - 2342235. പി.എന്‍.എക്‌സ്.2732/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|