A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 05/07/2017

 

 


ശബ്ദങ്ങള്‍ ഡോക്യുമെന്ററി ദൂരദര്‍ശനില്‍ ഞായറാഴ്ച (ജൂലൈ ഒന്‍പത്) വൈകിട്ട് 7ന്

എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതം ആസ്പദമാക്കി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് നിര്‍മ്മിച്ച സജീവ് പാഴൂര്‍ രചന നിര്‍വഹിച്ച് എം.ആര്‍ ശശിധരന്‍ സംവിധാനം ചെയ്ത ശബ്ദങ്ങള്‍ എന്ന ഡോക്യുമെന്ററി ജൂലൈ ഒന്‍പതിന് വൈകിട്ട് ഏഴു മണിക്ക് ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യും. പുന:സംപ്രേക്ഷണം ജൂലൈ 10ന് രാത്രി 10ന്. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് നിര്‍മ്മിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുളള പ്രതിവാര വാര്‍ത്താധിഷ്ഠിത പരിപാടിയായ പ്രിയകേരളം ജൂലൈ എട്ട് വൈകിട്ട് 7.30ന് ദൂരദര്‍ശനില്‍ കാണാം. പുന:സംപ്രേഷണം ജൂലൈ ഒന്‍പത് രാവിലെ 9ന് ഉണ്ടാവും. വകുപ്പ് തന്നെ നിര്‍മ്മിക്കുന്ന വിവിധ സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചുള്ള പ്രതിവാര പരിപാടിയായ നവകേരളവും ജൂലൈ എട്ടിന് ദൂരദര്‍ശനില്‍ വൈകിട്ട് 5.30 ന് സംപ്രേഷണം ചെയ്യും. പുന:സംപ്രേഷണം ജൂലൈ ഒന്‍പതിന് രാവിലെ 8 ന്. ജൂലൈ എട്ട് രാത്രി 9.15 ന് ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ വിശദമാക്കുന്നതിനായി നിര്‍മ്മിക്കുന്ന റേഡിയോ ഡോക്യുമെന്ററിയായ ജനപഥം ആകാശവാണിയിലൂടെ പ്രക്ഷേപണം ചെയ്യും. പി.എന്‍.എക്‌സ്.2793/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|