A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 05/07/2017

 

 


മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമം: നിയമസഭാ സമിതി സിറ്റിംഗ് 13 ന് മലപ്പുറത്ത്

മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച കേരള നിയമസഭയുടെ സമിതി ജൂലൈ 13 ന് രാവിലെ 11ന് മണിയ്ക്ക് മലപ്പുറം ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. സമിതി അധ്യക്ഷന്‍ സി.കെ.നാണു എം.എല്‍.എ യുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മലപ്പുറം ജില്ലയില്‍ നിന്നും ലഭിച്ച ഹര്‍ജികളില്‍ ഹര്‍ജിക്കാരില്‍ നിന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും തെളിവെടുക്കും. യോഗത്തില്‍ പൊതുജനങ്ങള്‍ക്കും മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികള്‍ക്കും പരാതികളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാം. യോഗാനന്തരം സമിതി ജില്ലയിലെ വൃദ്ധസദനം സന്ദര്‍ശിച്ച് അന്തേവാസികളും ജീവനക്കാരുമായി ആശയവിനിമയം നടത്തും. പി.എന്‍.എക്‌സ്.2799/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|