A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 06/07/2017

 

 


സംസ്ഥാനതല ഭരണഭാഷാ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി

കേരള സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍, സെക്രട്ടേറിയറ്റിലെ ഭരണവകുപ്പുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, സഹകരണ/പൊതുമേഖല/സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയിലെ ഉദേ്യാഗസ്ഥര്‍ക്ക് ഭരണ ഭാഷാ പുരസ്‌കാരത്തിനായി അപേക്ഷിക്കാനുള്ള തീയതി ആഗസ്റ്റ് 10 വരെ നീട്ടി. ഔദേ്യാഗികഭാഷ മലയാളമാക്കുകയെന്ന സര്‍ക്കാര്‍ നയം നടപ്പിലാക്കുന്നതിന് സഹായകരമാകുന്ന തരത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തി വരുന്ന ക്ലാസ് ഒന്ന്, രണ്ട്, മൂന്ന് വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്കും ക്ലാസ് മൂന്ന് വിഭാഗം ടൈപ്പിസ്റ്റ്/കംപ്യൂട്ടര്‍ അസിസ്റ്റന്റ്/സ്റ്റെനോഗ്രാഫര്‍മാര്‍ക്കുമാണ് സംസ്ഥാനതല ഭരണഭാഷാ പുരസ്‌കാരങ്ങള്‍ നല്‍കുന്നത.് എല്ലാ വിഭാഗം ഉദേ്യാഗസ്ഥരെയും പരിഗണിച്ച് ഭരണഭാഷാ ഗ്രന്ഥരചനാ പുരസ്‌കാരവും നല്‍കും. പുരസ്‌കാരം ഓരോ വിഭാഗത്തിനും ഒന്നാം സമ്മാനമായി 20,000/- രൂപയും സത് സേവനരേഖയും ഫലകവും, രണ്ടാം സമ്മാനമായി 10,000/- രൂപയും സത് സേവനരേഖയും ഫലകവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷകള്‍ നിബന്ധനകള്‍ പ്രകാരം ഓഫീസ് തലവന്റെ പരിശോധനാക്കുറിപ്പും ശുപാര്‍ശയും സഹിതം ഡെപ്യൂട്ടി സെക്രട്ടറി, ഉദേ്യാഗസ്ഥഭരണപരിഷ്‌കാര (ഔദേ്യാഗഭാഷ) വകുപ്പ്, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഇതു സംബന്ധിച്ച വിവരങ്ങള്‍ ഉദേ്യാഗസ്ഥ ഭരണപപരിഷ്‌കാര (ഔദേ്യാഗികഭാഷ) വകുപ്പ്, (0471-2518563, 2518831, 2518792), ജില്ലാ കളക്ടര്‍മാര്‍, വകുപ്പു മേധാവികള്‍ എന്നിവരില്‍ നിന്നും, സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ (www.kerala.gov.in) നിന്നും ഔദേ്യാഗികഭാഷാ വകുപ്പിന്റെ glossary.kerala.gov.in എന്ന ഡൊമെയ്ന്‍ വിലാസത്തിലും ലഭ്യമാണ്. പി.എന്‍.എക്‌സ്..2804/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|