A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 10/07/2017

 

 


ഇന്ത്യന്‍ മിലിട്ടറി കോളേജില്‍ സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം

ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി കോളേജിലേക്ക് 2018 ജൂലൈയിലേക്കുള്ള പ്രവേശന പരീക്ഷ തിരുവനന്തപുരത്ത് പൂജപ്പുരയിലെ പരീക്ഷാകമ്മീഷണറുടെ ഓഫീസില്‍ ഡിസംബര്‍ ഒന്നിനും രണ്ടിനും നടത്തും. ആണ്‍കുട്ടികള്‍ക്കുമാത്രമാണ് പ്രവേശനം. 2018 ജൂലൈ ഒന്നിന് അഡ്മിഷന്‍ സമയത്ത് അംഗീകാരമുള്ള ഏതെങ്കിലും വിദ്യാലയത്തില്‍ ഏഴാം ക്ലാസില്‍ പഠിക്കുകയോ ഏഴാംക്ലാസ് പാസായിരിക്കുകയോ വേണം. 2005 ജൂലൈ രണ്ടിനും 2007 ജനുവരി ഒന്നിനുമിടക്ക് ജനിച്ചവരായിരിക്കണം. അഡ്മിഷന്‌ശേഷം ജനനതീയതിയില്‍ മാറ്റം അനുവദിക്കില്ല. അപേക്ഷ ഫാറവും വിവരങ്ങളും മുന്‍ വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കുന്നനിന് രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജില്‍ അപേക്ഷിക്കണം. പരീക്ഷ എഴുതുന്ന ജനറല്‍ വിഭാഗത്തിലെ കുട്ടികള്‍ക്ക് 600 രൂപയ്ക്കും എസ്.സി./എസ്.ടി വിഭാഗത്തിലെ കുട്ടികള്‍ക്ക് ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 555 രൂപയ്ക്കും അപേക്ഷ സ്പീഡ് പോസ്റ്റില്‍ ലഭിക്കും. അപേക്ഷ ലഭിക്കുന്നതിന് ദി കമാന്‍ഡന്റ്, രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജ്, ഡെറാഡൂണ്‍, ഡ്രായര്‍ ബ്രാഞ്ച്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടെല്‍ ഭവന്‍ ഡെറാഡൂണ്‍ (ബാങ്ക് കോഡ് 01576) എന്ന വിലാസത്തില്‍ മാറാവുന്ന തരത്തില്‍ ഡിമാന്റ് ഡ്രാഫ്റ്റ് എടുത്ത് കത്ത് സഹിതം ദി കമാന്‍ഡന്റ്, രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജ്, ഡെറാഡൂണ്‍, ഉത്തരാഞ്ചല്‍ 248003 എന്ന വിലാസത്തില്‍ അപേക്ഷിക്കാം. കേരളത്തിലും ലക്ഷദ്വീപിലും ഉള്ളവര്‍ രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജില്‍ നിന്നും ലഭിക്കുന്ന അപേക്ഷകള്‍ പൂരിപ്പിച്ച് സെപ്റ്റംബര്‍ 30 ന് മുമ്പ് സെക്രട്ടറി, പരീക്ഷാ ഭവന്‍, പൂജപ്പുര, തിരുവനന്തപുരം - 12 എന്ന വിലാസത്തില്‍ അയക്കണം. ഡെറാഡൂണ്‍ രാഷ്ട്രീയ ഇന്‍ഡ്യന്‍ മിലിട്ടറി കോളേജില്‍ നിന്നും ലഭിച്ച നിര്‍ദ്ദിഷ്ട അപേക്ഷാ ഫാറം (രണ്ട് കോപ്പി), ഒരു കവറില്‍ പാസ്‌പോര്‍ട്ട് വലിപ്പത്തിലുള്ള മുന്ന് ഫോട്ടോകള്‍, സ്ഥലത്തെ ജനന മരണ രജിസ്ട്രാര്‍ നല്‍കുന്ന ജനന സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, സ്ഥിരമായ വാസസ്ഥലം വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് (സ്റ്റേറ്റ് ഡൊമിസില്‍ സര്‍ട്ടിഫിക്കറ്റ്), കുട്ടി നിലവില്‍ പഠിക്കുന്ന സ്‌കൂളിലെ മേലധികാരി നിര്‍ദ്ദിഷ്ട അപേക്ഷാഫോറവും ഫോട്ടോ പതിപ്പിച്ച നനത്തീയതി അടങ്ങിയ കത്തും സാക്ഷ്യപ്പെടുത്തിയത്, പട്ടികജാതി/വര്‍ഗ്ഗ വിഭാഗത്തില്‍പെട്ടവര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ രണ്ട് പകര്‍പ്പും അപേക്ഷയോടൊപ്പം അയക്കണം. പി.എന്‍.എക്‌സ് .2853/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|