A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 11/07/2017

 

 


ഇമ്പിച്ചി ബാവ ഭവന നിര്‍മ്മാണ പദ്ധതിയിലും ഭവന പുനരുദ്ധാരണത്തിനും അപേക്ഷിക്കാം

മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന്‍ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ട വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍, ഉപേക്ഷിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് ഇമ്പിച്ചി ബാവ ഭവന നിര്‍മ്മാണ പദ്ധതിയിലും ഭവന പുനരുദ്ധാരണത്തിനും ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നല്‍കുന്നു. ഭവന നിര്‍മ്മാണ പദ്ധതിയില്‍ ഒരു വീടിന് രണ്ടര ലക്ഷം രൂപയാണ് ധനസഹായം. ഇത് തിരിച്ചടക്കേണ്ടതില്ല. അപേക്ഷകയുടെ സ്വന്തം/പങ്കാളിയുടെ പേരില്‍ ചുരുങ്ങിയത് രണ്ട് സെന്റ് സ്ഥലം ഉണ്ടാവണം. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എല്‍ കുടംബത്തിന് മുന്‍ഗണന. ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന അപേക്ഷക/അവരുടെ മക്കള്‍, പെണ്‍കുട്ടികള്‍ മാത്രമുളള അപേക്ഷക എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും. സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിരവരുമാനം ലഭിക്കുന്ന മക്കളുളള വിധവകള്‍, സര്‍ക്കാരില്‍ നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ ഇതിന് മുമ്പ് ഭവന നിര്‍മ്മാണത്തിന് സഹായം ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കരുത്. ശരിയായ ജനലുകള്‍, വാതിലുകള്‍, മേല്‍ക്കൂര, ഫ്‌ളോറിംഗ്, ഫിനിഷിംഗ്, പ്ലംബിംഗ്, സാനിറ്റേഷന്‍, വൈദ്യുതീകരണം എന്നിവയില്ലാത്ത വീടുകള്‍ക്കാണ് അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന് ഭവന പുനരുദ്ധാരണ പദ്ധതിയില്‍ സഹായം ലഭിക്കുക. ഒരു വീടിന് 50, 000 രൂപ ലഭിക്കും. ഇത് തിരിച്ചടയ്‌ക്കേണ്ട. അപേക്ഷകയുടെ/പങ്കാളിയുടെ പേരിലുളള വീടിന് പരമാവധി 1200 ചതുരശ്ര അടി വിസ്തീര്‍ണമായിരിക്കണം. 2017 -2018 സാമ്പത്തിക വര്‍ഷത്തെ കരം ഒടുക്കിയ രസീതിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ നിന്നും ലഭിക്കുന്ന സ്ഥിര താമസ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ സമര്‍പ്പിക്കണം. വീട് പുനരുദ്ധാരണത്തിന് അപേക്ഷിക്കുന്നവര്‍ വിസ്തീര്‍ണം 1200 ചതുരശ്ര അടിയില്‍ കുറവാണെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രവും നല്‍കണം. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം ജില്ലാ കളക്ടറേറ്റുകളിലെ ന്യൂനപക്ഷ ക്ഷേമ വിഭാഗത്തില്‍ നേരിട്ടും, ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷ ക്ഷേമ വിഭാഗം, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തിലും നല്‍കാം. അപേക്ഷാ ഫോറം ജില്ലാ ന്യൂനപക്ഷ ക്ഷേമ വിഭാഗം, മുസ്ലീം യുവജനതയ്ക്കായുളള പരിശീലന കേന്ദ്രം എന്നിവിടങ്ങളില്‍ നിന്ന് നേരിട്ടും www.minoritywelfare.kerala.gov.in ലും ലഭിക്കും. അപേക്ഷകള്‍ ജില്ലാ കളക്ടറേറ്റുകളില്‍ ജൂലൈ 31 നകം ലഭിക്കണം. പി.എന്‍.എക്‌സ്.2889/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|