A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 26/07/2017

 

 


മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം: ബ്ലോക്ക് നഗരസഭാതല പരിശീലനം തുടങ്ങി

സംസ്ഥാന ഹരിത കേരളം മിഷന്റെ സമഗ്ര ശുചിത്വ മാലിന്യസംസ്‌ക്കരണ യജ്ഞത്തിന്റെ ഭാഗമായി ആഗസ്റ്റ് 15ന് തുടങ്ങുന്ന മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം'പരിപാടിയ്ക്കു മുന്നോടിയായി ബ്ലോക്ക്, –നഗരസഭാ തല പരിശീലന പരിപാടികള്‍ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിച്ചതായി ഹരിത കേരളം മിഷന്‍ ഉപാധ്യക്ഷ ടി.എന്‍. സീമ അറിയിച്ചു. ജില്ലാതല പരിശീലന പരിപാടികള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് അടുത്തഘട്ടത്തിലേക്ക് കടന്നത്. തദ്ദേശഭരണസ്ഥാപന അദ്ധ്യക്ഷന്മാര്‍ പരിശീലന പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും. ഓരോ ഗ്രാമപഞ്ചായത്തില്‍ നിന്നും 12 റിസോഴ്‌സ്‌പേഴ്‌സണ്മാരും മൂന്ന് ഉദ്യോഗസ്ഥരുമാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. മുനിസിപ്പാലിറ്റികളില്‍ രണ്ടു പരിശീലന പരിപാടികള്‍ നടക്കും. ഓരോ വാര്‍ഡില്‍ നിന്നും മൂന്ന് റിസോഴ്‌സ്‌പേഴ്‌സണ്മാരും രണ്ട് ഉദ്യോഗസ്ഥരും പങ്കെടുക്കും. നഗരസഭാപരിശീലന പരിപാടിയില്‍ ശരാശരി 20 വാര്‍ഡുകള്‍ക്ക് ഒരു പരിശീലനം വീതം സംഘടിപ്പിക്കും. ഓരോ വാര്‍ഡില്‍ നിന്നും അഞ്ച് വീതം റിസോഴ്‌സ്‌പേഴ്‌സണ്മാരും ഉദ്യോഗസ്ഥരും പങ്കെടുക്കും. ആഗസ്റ്റ് ആറ് മുതല്‍ 13 വരെ വോളണ്ടിയര്‍മാര്‍ നടത്തുന്ന ഗൃഹ സന്ദര്‍ശനത്തിനാവശ്യമായ മുന്നൊരുക്കമാണ് പരിശീലനത്തില്‍ പ്രധാനം. കിലയുടെ നേതൃത്വത്തിലാണ് പരിശീലനം. ഓരോ വീട്ടിലെയും മാലിന്യം എങ്ങനെ സംസ്‌കരിക്കണമെന്ന് വീട്ടുകാര്‍ക്ക് ഉപദേശം നല്‍കാവുന്ന വിധത്തില്‍ ഇതുവരെ സജ്ജമാക്കും. ഓരോ വാര്‍ഡിലെയും 50 വീടുകള്‍ക്ക് രണ്ട് പേരെ വീതം വോളണ്ടിയര്‍മാരായി ചുമതലപ്പെടുത്തും. സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ മന്ത്രിമാര്‍ ദേശീയപതാക ഉയര്‍ത്തുന്ന ചടങ്ങിനു ശേഷം 'മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം' എന്ന പ്രഖ്യാപനം നടത്തിയ യജ്ഞം ആരംഭിക്കും. ആഗസ്റ്റ് 15 നും 16 നും ജനപ്രതിനിധികള്‍ ഉള്‍പ്പെടുന്ന സംഘം ഭവന സന്ദര്‍ശനവും ബോധവല്ക്കരണവും നടത്തും. പി.എന്‍.എക്‌സ്.3249/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|