A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 18/08/2017

 

 


ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് തൊഴില്‍ മേള 26 ന്

കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സംരംഭമായ മോഡല്‍ കരിയര്‍ സെന്റര്‍ മെക്കാനിക്കല്‍, ഓട്ടോമൊബൈല്‍, മെക്കാട്രോണിക്‌സ് വിഷയങ്ങളില്‍ ത്രിവത്സര ഡിപ്ലോമയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി ആഗസ്റ്റ് 26 ന് രാവിലെ 9.30 മുതല്‍ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക്കില്‍ 'തൊഴില്‍ മേള' സംഘടിപ്പിക്കും. ഓണ്‍ലൈന്‍ പരീക്ഷ മുഖേനയാണ് തെരഞ്ഞെടുപ്പ്. ചെന്നൈ, ബാംഗ്ലൂര്‍, പൂനെ എന്നിവിടങ്ങളിലെ ആയിരം ഒഴിവുകളിലേക്കാണ് നിയമനം നല്‍കുക. തൊഴില്‍ മേളയില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ 25 ന് ഉച്ചയ്ക്ക് 12 ന് മുന്‍പ് www.ncs.gov.in മുഖേന പേര് രജിസ്റ്റര്‍ ചെയ്യണം. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമാണ് പ്രവേശനം. രജിസ്‌ട്രേഷന്‍, ഒഴിവുകള്‍ എന്നിവ സംബന്ധിച്ച വിശദവിവരങ്ങള്‍ www.facebook.com/MCCTVM ല്‍ ലഭിക്കും. ഫോണ്‍ : 0471-2304577, 9159455118. പി.എന്‍.എക്‌സ്.3650/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|