A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 21/08/2017

 

 


വിശപ്പ് രഹിത കേരളം പദ്ധതി യോഗത്തില്‍ പങ്കെടുക്കണം

പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ മുന്നോട്ടു വച്ച വിശപ്പ് രഹിത കേരളം പദ്ധതിയുടെ പൈലറ്റ് പ്രോജക്ട് തിരുവനന്തപുരം ജില്ലയില്‍ നടപ്പിലാക്കും. ഇതു സംബന്ധിച്ച് വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയില്‍ ആഗസ്റ്റ് 23 ന് വൈകിട്ട് മൂന്നിന് നിയമസഭാ ഹാളില്‍ യോഗം ചേരും. പദ്ധതിയുമായി സഹകരിക്കാന്‍ താത്പര്യമുള്ള തിരുവനന്തപുരം ജില്ലയിലെ എല്ലാ രജിസ്റ്റേഡ് സര്‍ക്കാര്‍ ഇതര സംഘടനകളുടെയും ഒരോ പ്രതിനിധി വീതം യോഗത്തില്‍ പങ്കെടുക്കണമെന്ന് ഭക്ഷ്യ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി അറിയിച്ചു. സംസ്ഥാനത്തെ വിശപ്പ് രഹിതമാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി സര്‍ക്കാര്‍ സംവിധാനങ്ങളുടെയും സര്‍ക്കാര്‍ ഇതര സംഘടനകളുടെയും പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. പി.എന്‍.എക്‌സ്.3700/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|