A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 25/08/2017

 

 


ക്ഷേമ ബോര്‍ഡുകള്‍ സ്വയംപര്യാപ്തമാവണം: മന്ത്രി ടി. പി. രാമകൃഷ്ണന്‍

കേരളത്തിലെ ക്ഷേമ ബോര്‍ഡുകള്‍ സ്വയംപര്യാപ്തമാവണമെന്ന് തൊഴില്‍ മന്ത്രി ടി. പി. രാമകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ ബോര്‍ഡിന്റെ സംസ്ഥാനതല പ്രവര്‍ത്തനോദ്ഘാടനവും ആനുകൂല്യവിതരണവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ക്ഷേമ പെന്‍ഷനുകള്‍ എല്ലാ വര്‍ഷവും 100 രൂപ വീതം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളതിലും കൂടുതല്‍ പെന്‍ഷന്‍ അംഗങ്ങള്‍ക്ക് നല്‍കാന്‍ സാമ്പത്തിക ശേഷിയുള്ള ക്ഷേമ ബോര്‍ഡുകള്‍ക്ക് സ്വയം തീരുമാനമെടുക്കാം. കള്ള് ചെത്ത് തൊഴിലാളി ക്ഷേമ ബോര്‍ഡിലെ അംഗങ്ങള്‍ക്ക് 2000 രൂപയാണ് ഇപ്പോള്‍ നല്‍കുന്നത്. എന്നാല്‍ ഇത് 5000 രൂപയാക്കി ഉയര്‍ത്താമെന്നും ആ തുക നല്‍കാമെന്നും ക്ഷേമ ബോര്‍ഡ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരിക്കുകയാണ്. ഇത് സര്‍ക്കാര്‍ അംഗീകരിക്കും. അര്‍ഹതപ്പെട്ട എല്ലാവരെയും സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഭാരിച്ച ചികിത്‌സാ ചെലവിന് ഇത് ആശ്വാസം പകരും. പ്രായം ചെന്നവരുടെ ഒറ്റപ്പെടലാണ് നാം നേരിടുന്ന മറ്റൊരു പ്രശ്‌നം. പ്രായമായവര്‍ക്ക് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകേണ്ടി വരുന്നതും ഇറക്കിവിടുന്നതുമായ ഏറെ ജീര്‍ണിച്ച ഒരു അവസ്ഥ ചിലയിടങ്ങളില്‍ കാണുന്നു. ഇത്തരക്കാര്‍ക്ക് പൂര്‍ണ സുരക്ഷിതത്വം നല്‍കുന്നതിനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികള്‍ സഹായിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ 60 വയസു കഴിഞ്ഞ എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‍കുകയാണ്. ആറ് വ്യത്യസ്ത മേഖലയിലെ തൊഴിലാളികളെ ഉള്‍പ്പെടുത്തിയാണ് അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ് ആരംഭിച്ചിരിക്കുന്നത്. ബോര്‍ഡ് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതോടെ കേരളത്തിലെ ഏറ്റവുമധികം അംഗങ്ങളുള്ള ബോര്‍ഡായി ഇത് മാറാനാണ് സാധ്യത. പ്രാഥമിക കണക്കുകള്‍ അനുസരിച്ച് 5.35 ലക്ഷം തൊഴിലാളികള്‍ അംഗങ്ങളായുണ്ട്. സെപ്റ്റംബറില്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കും. മിഡ്‌ഡേ മീല്‍സ് തൊഴിലാളികള്‍ കൂടി അസംഘടിത തൊഴിലാളി ബോര്‍ഡിന്റെ ഭാഗമാകേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇ. ടി. ടൈസണ്‍ മാസ്റ്റര്‍ എം. എല്‍. എ അദ്ധ്യക്ഷത വഹിച്ചു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എ. അലക്‌സാണ്ടര്‍, ബോര്‍ഡ് അംഗങ്ങളായ കെ. എം. ലീലാമണി, ഗീതാ ശശിധരന്‍, കെ.കെ. പുഷ്പവല്ലി, ജി. കെ. ലളിതകുമാരി എന്നിവര്‍ സംസാരിച്ചു. പി.എന്‍.എക്‌സ്.3779/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|