A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 25/08/2017

 

 


വിനോദസഞ്ചാര മേഖലയില്‍ കേരളവും മലേഷ്യയും സഹകരിക്കും

വിനോദ സഞ്ചാര വികസനത്തില്‍ മലേഷ്യയും കേരളവും സഹകരിച്ച് പ്രവര്‍ത്തിക്കും. മുഖ്യമന്ത്രി പിണറായി വിജയനും മലേഷ്യന്‍ ഹൈക്കമ്മീഷണര്‍ ഹിദായത്ത് അബ്ദുള്‍ ഹാഫിദും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനം. ടൂറിസം, പശ്ചാത്തല സൗകര്യ വികസനം എന്നീ മേഖലകളിലെ നിക്ഷേപ സാധ്യതകള്‍ മനസ്സിലാക്കുന്നതിന് മലേഷ്യന്‍ പ്രതിനിധി സംഘത്തെ മുഖ്യമന്ത്രി കേരളത്തിലേക്ക് ക്ഷണിച്ചു. സംഘത്തെ അയക്കാമെന്ന് ഹൈക്കമ്മീഷണര്‍ ഉറപ്പു നല്‍കി. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയും ആസൂത്രണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ വി.എസ്. സെന്തില്‍, പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്‍ എന്നിവരും പങ്കെടുത്തു. പി.എന്‍.എക്‌സ്.3789/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|