A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 26/08/2017

 

 


സ്വയം തൊഴില്‍ സംരംഭകര്‍ക്ക് രജിസ്‌ട്രേഷന്‍

ഒ.ബി.സി., മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷനില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം. അപേക്ഷകര്‍ 18 നും 55 നും മദ്ധ്യേ പ്രായമുളളവരായിരിക്കണം. ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവരുടെ കുടുംബ വാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ 98,000 രൂപയിലും നഗരപ്രദേശങ്ങളില്‍ 1,20,000 രൂപയില്‍ താഴെയായിരിക്കണം. മതന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് (മുസ്ലീം, ക്രിസ്ത്യന്‍ മുതലായവ) വരുമാനപരിധി പരമാവധി ആറ് ലക്ഷം രൂപയാണ്. ഒ.ബി.സി. വിഭാഗക്കാര്‍ക്ക് പത്ത് ലക്ഷം രൂപവരെയും മതന്യൂനപക്ഷത്തില്‍പ്പെട്ടവര്‍ക്ക് 30 ലക്ഷം രൂപവരെയും വായ്പ ലഭിക്കും. ആറ് മുതല്‍ എട്ട് ശതമാനം വരെയാണ് പലിശ. മെഡിക്കല്‍ ക്ലിനിക്ക്, വെറ്ററിനറി ക്ലിനിക്ക്, ഫിറ്റ്‌നെസ് സെന്റര്‍, മെഡിക്കല്‍ ലബോറട്ടറി, സിവില്‍ എന്‍ജിനീയറിംഗ് കണ്‍സള്‍ട്ടന്‍സി, ബ്യൂട്ടിപാര്‍ലര്‍, എന്‍ജിനീയറിംഗ് വര്‍ക്ക് ഷോപ്പ്, കമ്പ്യൂട്ടര്‍ ട്രെയിനിംഗ് സെന്റര്‍, സോഫ്റ്റ് വെയര്‍ കണ്‍സള്‍ട്ടന്‍സി, ഫാം നഴ്‌സറി, ഡയറിഫാം, ഗോട്ട് ഫാം, ഡിജിറ്റല്‍ സ്റ്റുഡിയോ, വീഡിയോ പ്രൊഡക്ഷന്‍ യൂണിറ്റ്, എഡിറ്റിംഗ് സ്റ്റുഡിയോ, ആട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ്, റെഡിമെയ്ഡ് ഗാര്‍മെന്റ്‌യൂണിറ്റ്, ഫുഡ് പ്രോസസിംഗ്, മിനി ടൂറിസം യൂണിറ്റുകള്‍, ബേക്കറി, റസ്റ്റോറന്റുകള്‍, ടാക്‌സി/പിക്കപ്പ് വാഹനങ്ങള്‍ തുടങ്ങി ലാഭക്ഷമതയോടെയും നിയമപരമായും നടത്താന്‍ പറ്റുന്ന സംരംഭങ്ങള്‍ക്ക് വായ്പ നല്‍കും. താല്പര്യമുള്ളവര്‍ www.ksbcdc.com എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. പി.എന്‍.എക്‌സ്.3814/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|