A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 22/09/2017

 

 


മികച്ച തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് അവാര്‍ഡ് : നാമനിര്‍ദേശം ക്ഷണിച്ചു

പൊതു തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന പുരസ്‌കാരങ്ങള്‍ക്ക് നാമനിര്‍ദ്ദേശം ക്ഷണിച്ചു. മികച്ച തെരഞ്ഞെടുപ്പ് പ്രകിയക്ക് പൊതുവിഭാഗം, പ്രത്യേക വിഭാഗം, സംസ്ഥാനങ്ങള്‍ക്കുള്ള അവാര്‍ഡ് എന്നിങ്ങനെ മൂന്ന് വിഭാഗത്തിലാണ് പുരസ്‌കാരങ്ങള്‍. മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍, പോലീസ് സൂപ്രണ്ടുമാര്‍ എന്നിവര്‍ക്കാണ് പൊതു വിഭാഗത്തിലുള്ള പുരസ്‌ക്കാരങ്ങള്‍ക്ക് അര്‍ഹത. തെരഞ്ഞെടുപ്പ് നടത്തിപ്പ്, ചെലവ് നിയന്ത്രണം, സ്വീപ്, സാങ്കേതികത, സുരക്ഷിതത്വം, പശ്ചാത്തല സൗകര്യം, വോട്ടര്‍പ്പട്ടിക എന്നിവയുടെ മികച്ച നിര്‍വഹണത്തിന് പ്രത്യേക പുരസ്‌ക്കാരങ്ങളും നല്‍കും. മികച്ച പ്രവര്‍ത്തനം നടത്തുന്ന സംസ്ഥാനങ്ങള്‍ക്ക് ആന്വല്‍ സ്റ്റേറ്റ് അവാര്‍ഡും, തെരഞ്ഞെടുപ്പ് പങ്കാളിത്തം ഉറപ്പാക്കുന്നതിനായി മികച്ച പ്രവര്‍ത്തനം നടത്തിയ സര്‍ക്കാര്‍ വകുപ്പുകള്‍, ഏജന്‍സികള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ദേശീയ അവാര്‍ഡും മികച്ച വോട്ടര്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷന്‍ പുരസ്‌കാരവും നല്‍കും. മികച്ച തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്‌ക്കാരത്തിനും സൊസൈറ്റി ഓര്‍ഗനൈസേഷനുകള്‍ക്കുള്ള ദേശീയ അവാര്‍ഡിനും വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കുമുള്ള അവാര്‍ഡുകള്‍ക്കും അപേക്ഷിക്കേണ്ട അവസാന തീയതി നവംബര്‍ 10 ആണ്. മറ്റു പുരസ്‌ക്കാരങ്ങള്‍ക്കുള്ള നാമ നിര്‍ദ്ദേശങ്ങള്‍ 2018 ജനുവരി അഞ്ചിനു മുമ്പായും തെരെഞ്ഞെടുപ്പ് കമ്മീഷനു ലഭിക്കണം. വിശദ വിവരങ്ങള്‍ക്ക് eci.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. പി.എന്‍.എക്‌സ്.4084/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|