A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 22/09/2017

 

 


റബ്ബര്‍ ഉത്പാദന പ്രോത്സാഹന പദ്ധതി: ജി.എസ്.ടി പ്രകാരമുളള പര്‍ച്ചേസ് ബില്ലുകള്‍ ഹാജരാക്കണം

റബ്ബര്‍ ഉത്പാദന പ്രോത്സാഹന പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങളില്‍ സബ്‌സിഡിക്കായി വാറ്റ് രജിസ്‌ട്രേഷന്‍ പ്രകാരമുളള പര്‍ച്ചേസ് ബില്ലുകള്‍ സമര്‍പ്പിക്കാനാണ് നിഷ്‌കര്‍ഷിച്ചിരുന്നത്. എന്നാല്‍ സംസ്ഥാനത്ത് 2017 ജൂലൈ ഒന്നു മുതല്‍ ജി.എസ്.ടി സമ്പ്രദായം നടപ്പിലാക്കിയതോടെ വാറ്റ് സമ്പ്രദായം ഇല്ലാതായി. അതിനാല്‍ ജൂലൈ ഒന്നു മുതല്‍ വില്‍ക്കുന്ന റബ്ബറിന്റെ ജി.എസ്.ടി പ്രകാരമുളള പര്‍ച്ചേസ് ബില്ലുകള്‍ സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. (പരിപത്രം നം.70/2017/ധന) ജി.എസ്.ടി രജിസ്‌ട്രേഷന്‍ നിര്‍ബന്ധമായിട്ടുളള റബ്ബര്‍ ബോര്‍ഡ് അംഗീകൃത ഡീലര്‍മാരില്‍ നിന്നും ലഭിക്കുന്ന പര്‍ച്ചേസ് ബില്ലുകള്‍ക്ക് മാത്രമേ പ്രസ്തുത പരിപത്രത്തിലെ നിര്‍ദേശങ്ങള്‍ ബാധകമായിരിക്കൂ. റബ്ബര്‍ ബോര്‍ഡ് അംഗീകൃതവും നിയമപ്രകാരം ജി.എസ്.ടി രജിസ്‌ട്രേഷന്‍ നിര്‍ബന്ധമല്ലാത്തവരുമായ ഡീലര്‍മാര്‍ നല്‍കുന്ന പര്‍ച്ചേസ് ബില്ലുകളും സബ്‌സിഡിയ്ക്കായി പരിഗണിക്കും. പി.എന്‍.എക്‌സ്.4089/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|