A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 25/09/2017

 

 


ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോ : നടപടിക്രമങ്ങള്‍ പ്രസിദ്ധീകരിച്ചു

പൊതുവിദ്യാലയങ്ങളിലെ വിവിധ മേഖലകളിലെ മികവുകള്‍ അവതരിപ്പിക്കാന്‍ വേദിയൊരുക്കുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ നടപടിക്രമങ്ങള്‍ പ്രസിദ്ധീകരിച്ചു. കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ആണ് ഐ.ടി @ സ്‌കൂള്‍ വിക്ടേഴ്‌സ് ചാനലിലും ദൂരദര്‍ശനിലും സംപ്രേഷണം ചെയ്യുന്ന പരിപാടി വിദ്യാഭ്യാസ വകുപ്പിനു വേണ്ടി സംഘടിപ്പിക്കുന്നത്. 2010 ല്‍ വിജയകരമായി ഇന്ത്യയില്‍ ആദ്യമായി നടപ്പാക്കിയ വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ രണ്ടാംഭാഗമാണ് നവംബര്‍ മുതല്‍ സംപ്രേഷണം ചെയ്യുന്നത്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകള്‍ക്കും ഷോയില്‍ പങ്കെടുക്കാം. പ്രാഥമിക പരിശോധനക്ക് ശേഷം 150 സ്‌കൂളുകള്‍ ഒന്നാം റൗണ്ടില്‍ മാറ്റുരയ്ക്കും. അപേക്ഷ പൂര്‍ണമായും ഓണ്‍ലൈന്‍ രൂപത്തിലാണ്. അപേക്ഷയോടൊപ്പം സ്‌കൂള്‍ പ്രവര്‍ത്തനം സംബന്ധിച്ച 5 മിനിറ്റ് വരെ ദൈര്‍ഘ്യമൂള്ള വീഡിയോ അല്ലെങ്കില്‍ 20 സ്ലൈഡില്‍ കവിയാത്ത പ്രസന്റേഷനോ സമര്‍പ്പിക്കണം. സ്‌കൂളുകള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങളും അപേക്ഷാഫോമും ഇന്നു മുതല്‍ www.kite.kerala.gov.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു. ഇത് സ്‌കൂളിലെ ബന്ധപ്പെട്ട സമിതിയില്‍ ചര്‍ച്ച ചെയ്താവണം ഒക്ടോബര്‍ അഞ്ചിനും 16 നും ഇടയില്‍ ഓണ്‍ലൈനായി നല്‍കേണ്ടത്. മൂന്ന് ഭാഗങ്ങളായാണ് വിദ്യാലയ മികവുകള്‍ പരിശോധിക്കുക. അപേക്ഷയിലെ അക്കാദമിക മികവിന്റെ ഭാഗത്ത് അക്കാദമിക ആസുത്രണം, നടത്തിപ്പ്, ഫലപ്രാപ്തി എന്നിവയുടെ വിലയിരുത്തലുകള്‍ രേഖപ്പടുത്തണം. പ്രതിമാസ അക്കാദമിക പ്രവര്‍ത്തനങ്ങള്‍, അക്കാദമിക മോണിറ്ററിംഗ്, അധ്യാപക ശാക്തീകരണം, ഗവേഷണ പ്രവര്‍ത്തനങ്ങള്‍, വിഷയാധിഷ്ഠിത മികവുകള്‍, ക്ലാസ് പി.ടി.എ തുടങ്ങിയ 40 വിഭാഗങ്ങള്‍ രേഖപ്പെടുത്തണം. സാമൂഹിക പിന്തുണയും വിദ്യാലയ വികസനവും രണ്ടാം ഭാഗത്തിലും ഭൗതിക സൗകര്യങ്ങള്‍ മൂന്നാം ഭാഗത്തിലും നല്‍കണം. സ്‌കൂള്‍വിക്കി, ഹായ്‌സ്‌കൂള്‍ കുട്ടിക്കൂട്ടം, സമഗ്ര-സമ്പൂര്‍ണ പോര്‍ട്ടലുകളുടെ ഉപയോഗം, വിദ്യാലയ ശുചിത്വം, ജൈവ വൈവിധ്യ ഉദ്യാനം, പിന്തുണാ സംവിധാനങ്ങള്‍, വിവിധ ക്ലബ്ബുകള്‍ തുടങ്ങിയവയുടെയെല്ലാം വിലയിരുത്തല്‍ ചോദ്യാവലിയിലുണ്ട്. വിദ്യാലയങ്ങളിലെ മികച്ച മതൃകകള്‍ പങ്കുവക്കുന്നത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ, സി രവീന്ദ്രനാഥ് പറഞ്ഞു. ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയില്‍ ഒന്നാം സ്ഥാനം കിട്ടുന്ന സ്‌കൂളിന് 15 ലക്ഷം രൂപ ലഭിക്കും. രണ്ടും മൂന്നും സമ്മാനങ്ങള്‍ യഥാക്രമം 10 ലക്ഷം, 5 ലക്ഷം എന്നിങ്ങനെയാണ്. അവസാന റൗണ്ടിലെത്തുന്ന മറ്റു സ്‌കൂളുകള്‍ക്ക് 1.5 ലക്ഷം രൂപ വീതം ലഭിക്കും. ആദ്യ റൗണ്ടിലേക്ക് തിരഞ്ഞെടുക്കുന്ന സ്‌കൂളുകള്‍ക്ക് 15000 രൂപ വീതവും ലഭിക്കും. ക്യാഷ് അവാര്‍ഡുകള്‍ക്കു പുറമേ ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും സ്‌കൂളുകള്‍ക്ക് നല്‍കും. പ്രോഗ്രാമിനുള്ള സാങ്കേതിക സഹായം ലഭ്യമാക്കുന്നത് സി-ഡിറ്റ് ആണ്. പൊതു വിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ് അധ്യക്ഷയും ഡയറക്ടര്‍മാര്‍ അംഗങ്ങളുമായ സമിതിയാണ് പരിപാടിയുടെ മേല്‍നോട്ടം വഹിക്കുക. ഒന്നാം എഡിഷന്റെ വീഡിയോകള്‍ https://www/youtube.com/harithavidyalayam1 എന്ന ലിങ്കില്‍ ലഭ്യമാണ്. പി.എന്‍.എക്‌സ്.4115/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|