A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 27/09/2017

 

 


300 വി.എച്ച്.എസ്.ഇ വിദ്യാലയങ്ങളില്‍ ബയോ ഡൈവേര്‍സിറ്റി പാര്‍ക്ക് സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന്

ഹരിത കേരളം, പൊതു വിദ്യാഭ്യാസ യജ്ഞം പദ്ധതികള്‍ക്ക് പ്രാമുഖ്യം കൊടുത്ത് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി നാഷണല്‍ സര്‍വ്വീസ് സ്‌കീം ഈ അദ്ധ്യയന വര്‍ഷം വിദ്യാലയ യൂണിറ്റുകളില്‍ ഹരിതഭവനം പദ്ധതിയുടെ ഭാഗമായി 300 വി.എച്ച്.എസ്.ഇ വിദ്യാലയങ്ങളില്‍ ജൈവ വൈവിദ്ധ്യ ഉദ്യാനങ്ങള്‍ നിര്‍മ്മിക്കും. തൃശൂര്‍ ജില്ലയിലെ ഒല്ലൂര്‍ വി.എസ്.എസ്.എം ഗവണ്മെന്റ് വി.എച്ച്.എസ്.സ്‌കൂളിലെ ജൈവ വൈവിദ്ധ്യ ഉദ്യാനം ഒക്ടോബര്‍ രണ്ടിന് രാവിലെ 10 ന് തുറന്ന് കൊടുത്ത് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കും. അഡ്വ. കെ. രാജന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും വി.എച്ച്.എസ്.ഇ, എന്‍.എസ്.എസ് വകുപ്പ് മേധാവികളും പങ്കെടുക്കും. പി.എന്‍.എക്‌സ്.4158/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|