A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 27/09/2017

 

 


കാതോരം പദ്ധതി സംസ്ഥാനതല ഉദ്ഘാടനം നാളെ (സെപ്റ്റംബര്‍ 29)

കുട്ടികളിലെ ശ്രവണവൈകല്യങ്ങള്‍ പരിഹരിച്ചുകൊണ്ടുള്ള സമഗ്രപദ്ധതി കാതോരം സംസ്ഥാനതല ഉദ്ഘാടനം നാളെ (സെപ്റ്റംബര്‍ 29) മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ നിര്‍വഹിക്കും. ഉദ്ഘാടനത്തോടൊപ്പം കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ നടത്തിയ കുട്ടികളുടെ കുടുംബസംഗമവും നാളെ രാവിലെ 11 മണിക്ക് നടക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ആരോഗ്യമന്ത്രി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുന്‍ അന്താരാഷ്ട്ര ആസ്ട്രേലിയന്‍ ക്രിക്കറ്റ് താരവും ഗ്ലോബല്‍ ഹിയറിംഗ് അംബാസിഡറുമായ ബ്രറ്റ് ലീ മുഖ്യാതിഥിയായിരിക്കും. സാമൂഹ്യനീതി വകുപ്പിന്റെ ഭാഗമായ സാമൂഹ്യസുരക്ഷാ മിഷനാണ് പദ്ധതി നടപ്പാക്കുന്നത്. ശ്രവണവൈകല്യമുള്ള കുട്ടികളെ ജനനസമയത്തു തന്നെ കണ്ടെത്താനും ഘട്ടംഘട്ടമായി ആവശ്യമായ തെറാപ്പികളും സേവനങ്ങളും ലഭ്യമാക്കി നാലുവയസ് ആകുമ്പോള്‍ ശ്രവണവൈകല്യം പരമാവധി പരിഹരിച്ച് സാധാരണ സ്‌കൂളുകളിലൂടെ വിദ്യാഭ്യാസത്തിന് പ്രാപ്തരാക്കി മുഖ്യധാരയിലേക്ക് എത്തിക്കാനുമാണ് അനുയാത്രയുടെ ഭാഗമായി കാതോരം പദ്ധതി നടപ്പാക്കുന്നത്. പി.എന്‍.എക്‌സ്.4163/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|