A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 30/09/2017

 

 


സ്‌കൂള്‍തലത്തിലെ മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം : മാതൃകകള്‍ ക്ഷണിച്ചു

സ്‌കൂള്‍ തലത്തില്‍ നടപ്പിലാക്കിവരുന്ന മികച്ച വിദ്യാഭ്യാസ മാതൃകകള്‍ കണ്ടെത്തി അംഗീകരിക്കുന്നതിനും രേഖപ്പെടുത്തി വ്യാപിപ്പിക്കുന്നതിനും സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആര്‍.ടി) പദ്ധതി ആവിഷ്‌കരിച്ചു. പ്രി-പ്രൈമറി മുതല്‍ ഹയര്‍ സെക്കന്ററി വരെയുള്ള സ്ഥാപനങ്ങള്‍ക്കും അധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവര്‍ നടപ്പിലാക്കിയതോ നടപ്പിലാക്കിവരുന്നതോ ആയ പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുത്താം. വിദ്യാഭ്യാസ വ്യാപനം, ഗുണമേന്മ വര്‍ദ്ധിപ്പിക്കല്‍, അക്കാദമിക മികവ്, വിലയിരുത്തല്‍ പിന്തുണകള്‍, അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയവയിലെ മികച്ച മാതൃകകളാണ് എസ്.സി.ഇ.ആര്‍.ടി അനേ്വഷിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതോടൊപ്പം വിശദമായ ഡോക്യുമെന്റേഷനിലൂടെ വ്യാപനത്തിനുള്ള പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കും. സ്‌കൂളുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവയുടെ നേതൃത്വത്തിലുള്ള പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുത്താം. പദ്ധതിയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുന്ന (ചിത്രങ്ങള്‍, ഡിജിറ്റല്‍ രേഖകള്‍ ഉള്‍പ്പെടെ) നോമിനേഷനുകള്‍ നവംബര്‍ 30 നു മുമ്പ് ഡയറക്ടര്‍, എസ്.സി.ഇ.ആര്‍.ടി, പൂജപ്പുര, തിരുവനന്തപുരം-695 012 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. സ്‌കൂള്‍ അധികാരികള്‍ക്കും ജനപ്രതിനിധികള്‍ക്കും വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും അധ്യാപക പരിശീലന സ്ഥാപനങ്ങള്‍ക്കും നോമിനേഷന്‍ സമര്‍പ്പിക്കാം. പി.എന്‍.എക്‌സ്.4201/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|