A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 04/10/2017

 

 


തദേശസ്ഥാപനങ്ങളില്‍ ഒക്ടോബര്‍ 15 വരെ ഗ്രാമസമൃദ്ധി പക്ഷാചരണം

ത്രിതല പഞ്ചായത്തുകളുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 15 വരെ ഗ്രാമസമൃദ്ധി സ്വച്ഛതാ പക്ഷാചരണം സംഘടിപ്പിക്കണമെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതു സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ശുചിത്വദിനം സംഘടിപ്പിക്കുകയും വികസന പരിപാടികളുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുകയും ചെയ്യണം. ശുചിത്വദിനം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പി.എം.എ.വൈ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍, വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ എന്നിവ പ്രകാരം പുതിയ പ്രവൃത്തികള്‍ക്ക് തുടക്കമിടുന്നതിനും തുടക്കമിട്ട പ്രവൃത്തികളുടെയും പ്രോജക്ടുകളുടെയും നിര്‍വഹണം ഊര്‍ജ്ജിതപ്പെടുത്തുന്നതിനും നിര്‍വഹണം അന്തിമഘട്ടത്തിലുള്ള പദ്ധതികളുടെ പൂര്‍ത്തീകരണത്തിനുമുള്ള നടപടികള്‍ സ്വീകരിക്കണം. പി.എന്‍.എക്‌സ്.4255/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|