A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 04/10/2017

 

 


ഭവന പൂര്‍ത്തീകരണത്തിന് ലൈഫ് മിഷന്‍ പദ്ധതി

വിവിധ വകുപ്പുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവ മുഖേന ഭവന നിര്‍മാണത്തിന് സാമ്പത്തിക ആനുകൂല്യം ലഭിക്കുകയും വിവിധ കാരണങ്ങളാല്‍ നിര്‍മാണം മുടങ്ങുകയും ചെയ്ത ഭവനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ലൈഫ് മിഷന്‍ നടപടി സ്വീകരിക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു. പൂര്‍ത്തീകരിക്കാത്ത 55,000 ഭവനങ്ങള്‍ സംസ്ഥാനത്തുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്, ഈ ഭവനങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് ഒക്ടോബര്‍ 20 ഓടെ ആദ്യഗഡു ധന സഹായം വിതരണം ചെയ്യും. നവംബര്‍ ആദ്യവാരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. പൊതുജനപങ്കാളിത്തത്തോടെയുള്ള ഭവന പൂര്‍ത്തീകരണത്തിന് സംസ്ഥാനമൊട്ടാകെ അഡോപ്റ്റ് എ ഹൗസ്, കംപ്ലീറ്റ് എ ഹൗസ് പ്രചാരണം സംഘടിപ്പിക്കും. പി.എന്‍.എക്‌സ്.4262/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|