A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 05/10/2017

 

 


രാഷ്ട്രപതി ഞായറാഴ്ച (ഒക്‌ടോബര്‍ എട്ട്) കേരളത്തില്‍

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒരുദിവസത്തെ സന്ദര്‍ശനത്തിനായി ഞായറാഴ്ച (ഒക്‌ടോബര്‍ എട്ട്) കേരളത്തിലെത്തുന്നു. കൊല്ലത്ത് മാതാ അമൃതാനന്ദമയീ മഠം നടപ്പാക്കുന്ന ക്ഷേമപദ്ധതികളുടെ ഉദ്ഘാടനത്തിനാണ് അദ്ദേഹം എത്തുന്നത്. എട്ടിന് രാവിലെ 9.30ന് തിരുവനന്തപുരം എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങുന്ന രാഷ്ട്രപതിയെ സംസ്ഥാന സര്‍ക്കാര്‍ ഔപചാരികമായി സ്വീകരിക്കും. രാഷ്ട്രപതിയായ ശേഷം ആദ്യമായി കേരളത്തിലെത്തുന്ന അദ്ദേഹത്തിന് സൈന്യം ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും. ഗവര്‍ണര്‍, മുഖ്യമന്ത്രി, മേയര്‍, സംസ്ഥാന മന്ത്രിമാര്‍, സേന വിഭാഗങ്ങളുടെയും, സംസ്ഥാനത്തെയും ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ രാഷ്ട്രപതിയെ സ്വീകരിക്കും. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ കായംകുളം എന്‍.ടി.പി.സി ഹെലിപാഡിലെത്തി അവിടെനിന്ന് റോഡ് മാര്‍ഗം മാതാ അമൃതാനന്ദമയീ മഠത്തിലെത്തും. 11 മണിക്ക് അവിടെ ചടങ്ങില്‍ സംബന്ധിച്ച ശേഷം കായംകുളം എന്‍.ടി.പി.സി ഹെലിപാഡില്‍നിന്ന് ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തേക്ക് തിരിക്കും. ഉച്ചക്ക് അദ്ദേഹം എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ നിന്ന് ദല്‍ഹിയിലേക്ക് മടങ്ങും. പി.എന്‍.എക്‌സ്.4279/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|