A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 05/10/2017

 

 


ലോക കേരള സഭ പ്രാതിനിധ്യത്തിന് നാമനിര്‍ദേശം ക്ഷണിച്ചു

ലോകമെമ്പാടുമുളള മലയാളികള്‍ക്ക് പൊതുചര്‍ച്ചാവേദി എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ലോക കേരള സഭയിലേയ്ക്ക് പ്രവാസി പ്രതിനിധികളെ നാമനിര്‍ദേശം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. സഭാംഗത്വത്തിനായി വ്യക്തികള്‍ സ്വയമോ സംഘടനകള്‍ മുഖേനയോ നാമനിര്‍ദേശം ചെയ്യാവുന്നതാണ്. രണ്ടു വര്‍ഷത്തിലൊരിക്കല്‍ കൂടുന്ന സഭയില്‍ ഒരഠഗത്തിന്റെ കാലാവധി അഞ്ചു വര്‍ഷമായിരിക്കുഠ. 2018 ജനുവരിയില്‍ 12, 13 തീയതികളില്‍ ആദ്യ ലോക കേരള സഭ തിരുവനന്തപുരത്തു കൂടാനാണ് ഉദ്ദേശിക്കുന്നത്. ലോക കേരളത്തിന് നേതൃത്വം കൊടുക്കുക എന്ന കടമ നിര്‍വഹിക്കുകയാണ് സഭ രൂപീകരണത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. പ്രവാസികളും കേരളവും തമ്മിലുള്ള കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരളീയ സംസ്‌കാരത്തിന്റെ വികസനത്തിനു പ്രവര്‍ത്തിക്കുകയുമാണ് ലോക കേരള സഭയുടെ ലക്ഷ്യം. കേരള നിയമസഭാ സാമാജികരുഠ കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളും ലോകത്തിന്റെ നാനാഭാഗത്തു നിന്ന് സംസ്ഥാന സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന പ്രവാസി പ്രതിനിധികളുഠ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രവാസികളുഠ ഉള്‍പ്പെടെ 341 അംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ലോക കേരള സഭ. ഇതില്‍ കേരളീയ പ്രവാസികളെ പ്രതിനിധീകരിച്ച് 170 അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അധികാരം സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമായിരിക്കും. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും പുറംരാജ്യങ്ങളില്‍ നിന്നും പ്രവാസം കഴിഞ്ഞ് തിരിച്ചെത്തിയവരില്‍ നിന്നും വിവിധ മേഖലകളിലുള്ള പ്രമുഖ വ്യക്തികളില്‍ നിന്നുമായിരിക്കും പ്രതിനിധികളെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുക. പ്രതിനിധികളെ നാമനിര്‍ദേശം ചെയ്യുന്നതിനുള്ള അപേക്ഷ www.lokakeralasabha.com വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാം. നാമനിര്‍ദേശം ലഭിക്കേണ്ട അവസാന തീയതി 2017 ഒക്‌ടോബര്‍ 22 ഇന്ത്യന്‍ സമയം രാത്രി 12 മണി ആണ്. പി.എന്‍.എക്‌സ്.4280/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|