A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 11/10/2017

 

 


നിയമസഭയുടെ യുവജനക്ഷേമവും യുവജനകാര്യവും സമിതി

കേരള നിയമസഭയുടെ യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതി 20 ന് രാവിലെ 11 ന് വയനാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. ഉച്ചയ്ക്കു രണ്ടു മണിക്ക് പുല്‍പ്പള്ളിയിലെ കേരള ആര്‍ച്ചറി അക്കാഡമി സന്ദര്‍ശിക്കും. വയനാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന യോഗത്തില്‍ പി.എസ്.സി. നിയമനങ്ങള്‍, സ്‌പോര്‍ട്‌സ്, യുവജനക്ഷേമം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് വ്യക്തികള്‍/സംഘടനാ പ്രതിനിധികള്‍ എന്നിവരില്‍ നിന്നും പരാതികളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കും. തുടര്‍ന്ന് ജില്ലാതല ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. ഇതുമായി ബന്ധപ്പെട്ട് വ്യക്തികള്‍ക്കും സംഘടനാ പ്രതിനിധികള്‍ക്കും സമിതി മുമ്പാകെ പരാതികളും നിര്‍ദ്ദേശങ്ങളും നേരിട്ടറിയിക്കാം. പി.എന്‍.എക്‌സ്.4367/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|