A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 12/10/2017

 

 


ഇടുക്കി ജില്ലയില്‍ ഡിജിറ്റല്‍ റീസര്‍വ്വെ ആരംഭിച്ചു

ഹൈക്കോടതിയുടെയും കേരള സര്‍ക്കാരിന്റെയും ഉത്തരവുകള്‍ പ്രകാരം സര്‍വ്വെയും ഭൂരേഖയും വകുപ്പിന്റെ നേതൃത്വത്തില്‍ ഇടുക്കിയിലെ തൊടുപുഴ മുനിസിപ്പാലിറ്റിയിലും പീരുമേട്, ഏലപ്പാറ വില്ലേജുകളിലും ഒന്നാംഘട്ടം റീസര്‍വ്വെ ആരംഭിച്ചു. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഡിജിറ്റല്‍ സര്‍വ്വെയിലൂടെയാണ് രേഖകള്‍ തയ്യാറാക്കുന്നത്. സര്‍വ്വെ ഉദ്യോഗസ്ഥരെത്തുമ്പോള്‍ വസ്തുവിന്റെ പട്ടയം, ആധാരം, കരമൊടുക്ക് രസീത് മുതലായവ ഹാജരാക്കുകയും, കൈവശ ഭൂമിയുടെ അതിര്‍ത്തികള്‍ വ്യക്തമായി കാണിച്ചു കൊടുക്കുകയും ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് തൊടുപുഴ, പീരുമേട്, നെടുങ്കണ്ടം, സുപ്രണ്ടുമായും, തൊടുപുഴ റീസര്‍വ്വെ അസിസ്റ്റന്റ് ഡയറക്ടറുമായും ബന്ധപ്പെടണം. ഫോണ്‍: തൊടുപുഴ റീസര്‍വ്വെ സൂപ്രണ്ട് - 04862 225200, പീരുമേട് റീസര്‍വ്വെ സൂപ്രണ്ട് - 9544369257, നെടുങ്കണ്ടം റീസര്‍വ്വെ സൂപ്രണ്ട് - 9446190325, അസിസ്റ്റന്റ് ഡയറക്ടര്‍, റീസര്‍വ്വെ, തൊടുപുഴ - 04862 222254. പി.എന്‍.എക്‌സ്.4383/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|