A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 13/10/2017

 

 


ശിശുദിന സ്റ്റാമ്പ് 2017 ലേക്ക് ചിത്രരചനകള്‍ ക്ഷണിച്ചു

ശിശുദിന സ്റ്റാമ്പ് 2017 ലേക്ക് സംസ്ഥാന ശിശുക്ഷേമ സമിതി ചിത്രങ്ങള്‍ ക്ഷണിച്ചു. 'ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1517 - കുട്ടികള്‍ക്ക് തണല്‍' എന്നതാണ് വിഷയം. ഒന്‍പത് വയസ് മുതല്‍ 17 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം. ജലച്ചായം, പോസ്റ്റര്‍ കളര്‍, ക്രയോണ്‍സ്, ഓയില്‍ പെയിന്റ് ഇവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് വരയ്ക്കാം. 12 9 സെന്റീമീറ്റര്‍ വലിപ്പമുള്ള പേപ്പറിലാണ് ചിത്രങ്ങള്‍ അയയ്‌ക്കേണ്ടത്. തെരഞ്ഞെടുത്ത ചിത്രം വരച്ച വിദ്യാര്‍ത്ഥിക്ക് സമ്മാനവും സമ്മാനാര്‍ഹമായ വിദ്യാര്‍ത്ഥി പഠിക്കുന്ന സ്‌കൂളിനു റോളിംഗ് ട്രോഫിയും നല്‍കും. വിദ്യാര്‍ത്ഥിയുടെ പേര്, വയസ്സ്, മേല്‍വിലാസം, പഠിക്കുന്ന ക്ലാസ് എന്നിവ ചിത്രത്തിന്റെ മറുപുറത്ത് എഴുതി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ഹെഡ്മാസ്റ്റര്‍/ഹെഡ്മിസ്ട്രസ്സ് സാക്ഷ്യപ്പെടുത്തണം. ചിത്രരചനകള്‍ ജനറല്‍ സെക്രട്ടറി, കേരള സംസ്ഥാന ശിശുക്ഷേമ സമിതി, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ വഴിയോ ഒക്ടോബര്‍ 28 നകം എത്തിക്കണം. കവറിനുപുറത്ത് 'ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1517 - കുട്ടികള്‍ക്ക് തണല്‍' എന്ന് എഴുതണം. പി.എന്‍.എക്‌സ്.4407/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|