A+ | Reset | A-

 

 

   
Online PRESS RELEASES from Ernakulam on 23/06/2017

 

 


'സ്വകാര്യ സ്ഥാപനങ്ങളില്‍ ഇനി മുതല്‍ ശമ്പളം വേതനസുരക്ഷാ പദ്ധതി വഴി' തൊഴിലാളികള്‍ക്ക് മിനിമം വേതനം ഉറപ്പ് വരുത്തും

കൊച്ചി: എറണാകുളം തൊഴില്‍ വകുപ്പിന്റെ പരിധിയിലുളള സ്വകാര്യ സ്ഥാപനങ്ങള്‍ ജനുവരിയിലെ ശമ്പളം വേതനാ സുരക്ഷാ പദ്ധതി (WPS) വഴി വിതരണം ചെയ്യണമെന്ന് തൊഴില്‍ വകുപ്പിന്റെ നിര്‍ദ്ദേശം. ശമ്പളം ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യുന്നതിനും മിനിമം വേതനം യഥാസമയം ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനുമുളള തൊഴില്‍ വകുപ്പിന്റെ ഓണ്‍ലൈന്‍ ശമ്പള വിതരണ സോഫ്റ്റ്‌വെയര്‍ ആണിത്. പദ്ധതി വഴി ശമ്പളവിതരണം നടത്തുന്നതിന് മിനിമം വേജസ് നിയമത്തില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. ജനുവരി മുതല്‍ പദ്ധതി വഴി ശമ്പള വിതരണം നടത്താത്ത സ്ഥാപനങ്ങള്‍ക്കെതിരെ വകുപ്പ് നിയമനടപടികള്‍ സ്വീകരിക്കും. ഷോപ്പ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുളള കടകള്‍, വാണിജ്യസ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, സ്വകാര്യ ആശുപത്രികള്‍, ഫാര്‍മസികള്‍, ഹോട്ടലുകള്‍, സെക്യൂരിറ്റി സ്ഥാപനങ്ങള്‍, ടെക്‌സ്റ്റൈല്‍സ്, സ്വര്‍ണ്ണക്കടകള്‍, കംപ്യൂട്ടര്‍ സ്ഥാപനങ്ങള്‍ എന്നിവ ഈ പരിധിയില്‍ വരും എന്ന ് ജില്ലാ ലേബര്‍ ഓഫീസര്‍ മുഹമ്മദ് സിയാദ് അറിയിച്ചു.

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|