A+ | Reset | A-

 

 

   
Online PRESS RELEASES from Ernakulam on 30/06/2017

 

 


ജിഎസ്ടി: സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ജൂലൈ 1) കലൂര്‍ സ്‌റ്റേഡിയത്തില്‍

കൊച്ചി: ഗുഡ്‌സ് & സര്‍വീസസ് ടാക്‌സ് (ജിഎസ്ടി) സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 1 വൈകീട്ട് 3ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ധനമന്ത്രി ഡോ ടി എം തോമസ് ഐസക് നിര്‍വഹിക്കും. വിദ്യാഭ്യാസമന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് അദ്ധ്യക്ഷനായിരിക്കും. കെ വി തോമസ് എംപി, പി ടി തോമസ് എംഎല്‍എ, മേയര്‍ സൗമിനി ജയിന്‍, സെന്‍ട്രല്‍ ടാക്‌സ് ചീഫ് കമ്മീഷണര്‍ പുല്ലേല നാഗേശ്വര റാവു, നികുതി വകുപ്പ് സെക്രട്ടറി മിന്‍ഹാജ് അലം എന്നിവര്‍ സംസാരിക്കും. ജില്ലയിലെ എംഎല്‍എമാര്‍, കൊച്ചി ഡെപ്യൂട്ടി മേയര്‍ ടി ജെ വിനോദ്, വ്യാപാരി വ്യവസായി എകോപന സമിതിയുടെ പ്രതിനിധി ടി നസറുദ്ദീന്‍, വ്യാപാരവ്യവസായ സമിതിയുടെ പ്രതിനിധി ഇ എസ് ബിജു. എറണാകുളം ചേമ്പര്‍ ഓഫ് കൊമേഴ്‌സ് & ഇന്‍ഡസ്ട്രിയുടെ രാജ സേതുനാഥ്, കേരള മെര്‍ച്ചന്റ്‌സ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രതിനിധി വി എ യൂസഫ്, വാണിജ്യനികുതി കമ്മീഷണര്‍ ഡോ രാജന്‍ എന്‍ ഖോബ്രഗഡെ എന്നിവര്‍ പങ്കെടുക്കും. ഉദ്ഘാടനചടങ്ങിനു ശേഷം 4 മണിക്കുള്ള ടെക്‌നിക്കല്‍ സെഷനിലും ധനമന്ത്രി പങ്കെടുക്കും. വാണിജ്യ വ്യവസായ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് വാണിജ്യനികുതി വകുപ്പ്, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് & കസ്റ്റംസ് ഓഫീസര്‍മാരുമായി ആശയവിനിമയത്തിന് അവസരമുണ്ടായിരിക്കും. സെന്‍ട്രല്‍ ടാക്‌സ് ചീഫ് കമ്മീഷണര്‍ നാഗേന്ദ്ര കുമാര്‍ മോഡറേറ്ററായിരിക്കും. ജിഎസ്ടിയിലേക്കു മാറുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍, ജിഎസ്ടി നിയമം തുടങ്ങിയവയെക്കുറിച്ചായിരിക്കും വിദഗ്ദ്ധ പാനലിസ്റ്റുകള്‍ സംസാരിക്കുക.

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|