A+ | Reset | A-

 

 

   
Online PRESS RELEASES from Ernakulam on 25/07/2017

 

 


റേഷന്‍കാര്‍ഡ്: ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത മത്സ്യത്തൊഴിലാളികളെ മുന്‍ഗണനാ പട്ടികയില്‍ പെടുത്തും മത്സ്യഅദാലത്ത്: 1181 പരാതികള്‍ തീര്‍പ്പാക്കി, 5.81 ലക്ഷം രൂപയുടെ കടം എഴുതിതളളി.

കൊച്ചി: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ തൊഴിലാളികെളയും റേഷന്‍കാര്‍ഡ് വിതരണത്തില്‍ മുന്‍ഗണനാ പട്ടികയില്‍ പെടുത്തുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. മത്സേ്യാത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സ്യ അദാലത്തില്‍ പങ്കെടുക്കുകയായിരുന്നു മന്ത്രി. മുന്‍ഗണനാ പട്ടികയില്‍ പെടുത്തണമെന്നപേക്ഷിച്ചുകൊണ്ടുള്ള 300-ലധികം അപേക്ഷകളാണ് അദാലത്തില്‍ ലഭിച്ചത്. മുന്‍ഗണനാപട്ടികയില്‍ പെടുത്തണമെന്ന ശുപാര്‍ശയോടെ അടിയന്തിര പരിഗണന നല്‍കി പരിഹരിക്കുന്നതിന് അപേക്ഷകള്‍ ഭക്ഷ്യ-പൊതുവിതരണമന്ത്രിക്ക് കൈമാറും. ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മയുടേയും ഡയറക്ടര്‍ ഡോ എസ് കാര്‍ത്തികേയന്റെയും വിവിധ വകുപ്പിലെ ഉന്നത ഉദ്ദേ്യാഗസ്ഥരുടെയും സാന്നിദ്ധ്യത്തില്‍ നടന്ന മത്‌സ്യഅദാലത്തില്‍ മത്സ്യത്തൊഴിലാളികളുടെ 1181 പരാതികള്‍ തീര്‍പ്പാക്കി. കടാശ്വാസവുമായി ബന്ധപ്പെട്ട് ലഭിച്ച 630 അപേക്ഷകളില്‍ 2008 ന് മുന്‍പുളള കടങ്ങളില്‍ സത്വര ആശ്വാസനടപടി എടുക്കുന്നതിന് കടാശ്വാസ കമ്മീഷന് കൈമാറി. മത്സ്യഫെഡുമായി ബന്ധപ്പെട്ട് ലഭിച്ച അപേക്ഷകളില്‍ ഒറ്റത്തവണത്തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളികളുടെ 14 വായ്പകളിലും വായ്പ എടുത്ത മത്സ്യത്തൊഴിലാളി മരണപ്പെടുകയോ പൂര്‍ണ്ണ അവശതയിലോ ആയതു മൂലം വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്ത 5 വായ്പകളിലുമായി 5.81 ലക്ഷം രൂപയുടെ കടം എഴുതിത്തളളി. മത്സ്യബോര്‍ഡുമായി ബന്ധപ്പെട്ടു ലഭിച്ച 61 അപേക്ഷകളില്‍ നടപടി കൈക്കൊളളുന്നതിന് നിര്‍ദ്ദേശം നല്കി. വിവിധ ഇന്‍ഷുറന്‍സ് പദ്ധതികളുടെ 15 ലക്ഷം രൂപയുടെ ധനസഹായം അനുവദിച്ചു. മത്സ്യഫെഡിന്റെ പലിശരഹിതവായ്പ പദ്ധതി പ്രകാരം 1247 പേര്‍ക്ക് 248 ലക്ഷം രൂപയും മൈക്രോഫൈനാന്‍സ് വായ്പ പ്രകാരം 463 പേര്‍ക്ക് 80 ലക്ഷം രൂപയുടെയും ധനസഹായവും നൂതന മത്സ്യകൃഷി പദ്ധതി പ്രകാരം 15 ലക്ഷം രൂപയുടെ ധനസഹായവും വിതരണം ചെയ്തു. ജൂലൈ 26-ന് നടക്കുന്ന തീരമൈത്രി സംഗമത്തില്‍ തീരദേശ വനിതാശാക്തീകരണവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ 9.19 ലക്ഷം രൂപയുടെ ധനസഹായ വിതരണം നടത്തുന്നതിനും തീരുമാനിച്ചു . ചെല്ലാനം ഗ്രാമപഞ്ചായത്തിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ഒഡിഎഫ് പദ്ധതിയില്‍ പെടുത്തി 10000 രൂപ അധികമായി നല്കാന്‍ സര്‍ക്കാര്‍ നിര്‍ദേശമുണ്ടായിട്ടും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡണ്ട് മേഴ്‌സി ജോസി മത്സ്യഅദാലത്തില്‍ പരാതി നല്കി. ഈ തുക ഉടന്‍ നല്കുമെന്ന് മന്ത്രി പറഞ്ഞു. ആലുവയിലെ അക്വാ വെഞ്ചേഴ്‌സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് (കാവില്‍) ജീവനക്കാര്‍ പരാതിയുമായി അദാലത്തിനെത്തിയിരുന്നു. എഴു വര്‍ഷമായി ജോലി ചെയ്തിട്ടും തുച്ഛമായ പ്രതിഫലമാണ് ലഭിക്കുന്നതെന്നായിരുന്നു അവരുടെ പരാതി. പരിശോധിച്ച് നടപടികളെടുക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. മത്സ്യബന്ധനത്തിനു പോയപ്പോള്‍ വീണ് പരിക്കേറ്റ് ഒരു കൈ തളരുകയും സംസാരശേഷി നഷ്ടപ്പെടുകയും ചെയ്ത വരാപ്പുഴ സ്വദേശി വി ആര്‍ രവീന്ദ്രന്‍ ഭാര്യ വിമല രവീന്ദ്രനോടൊപ്പം മത്സ്യഅദാലത്തിനെത്തിയിരുന്നു. എട്ട് മാസം മുമ്പ് പരിക്കു പറ്റിയിട്ടും 58 കാരനായ രവീന്ദ്രന് ചികിത്സാ ധനസഹായം ലഭിച്ചിട്ടില്ലായിരുന്നു. രേഖകള്‍ പരിശോധിച്ച് ക്ഷേമനിധി ബോര്‍ഡില്‍ നിന്നും സഹായം നല്കാന്‍ മന്ത്രി നിര്‍ദേശിച്ചു. വിധവയും ഹൃദയസംബന്ധമായ രോഗവുമുള്ള രുക്മിണി ഷണ്‍മുഖന്‍ തനിക്ക് വായ്പാ ഇളവ് തരണമെന്ന അപേക്ഷയാണ് നല്കിയത്. പൂത്തോട്ട കോഓപറേറ്റീവ് ബാങ്കില്‍ നിന്ന് 90,000 രൂപ വായ്പയെടുത്തെങ്കിലും തിരിച്ചടവ് പ്രയാസമാണെന്ന് രുക്മിണി പറഞ്ഞു. രേഖകള്‍ പരിശോധിച്ച് നടപടിയെടുക്കാന്‍ ഉദേ്യാഗസ്ഥരെ മന്ത്രി ചുമതലപ്പെടുത്തി. ചെല്ലാനം സ്വദേശിയും വിധവയുമായ മറിയം ചാര്‍ളി വീട് നശിച്ചു പോവാറായ അവസ്ഥയിലാണെന്ന അപേക്ഷയുമായാണ് മത്സ്യ അദാലത്തിനെത്തിയത്. മകന്‍ രോഗബാധിതനായി മരിച്ചെന്നും മകള്‍ വിവാഹിതയാണെന്നും അവര്‍ അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കായി പുതുതായി ആരംഭിക്കുന്ന ഭവനപദ്ധതിയില്‍ പെടുത്തി പരിഗണിക്കാന്‍ ഉദേ്യാഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|