A+ | Reset | A-

 

 

   
Online PRESS RELEASES from Ernakulam on 28/07/2017

 

 


അസാപ് പരിശീലകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

കൊച്ചി: അഡീഷണല്‍ സ്‌കില്‍ ഡവലപ്‌മെന്റ് പ്രോഗ്രാമിലേക്ക് (അസാപ്) പരിശീലകരെ (സ്‌കില്‍ ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവുകളെ) തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അസാപ് കോഴ്‌സിന്റെ ഫൗണ്ടേഷന്‍ മൊഡ്യൂള്‍ പഠിപ്പിക്കുന്നതിനാണ് അസാപ് പരിശീകരെ തിരഞ്ഞെടുക്കുന്നത്. ബിരുദവും, ഇംഗ്ലീഷ് ഭാഷ തടസം കൂടാതെ കൈകാര്യം ചെയ്യാനുളള സംസാരിക്കാനും എഴുതുവാനുമുളള കഴിവും അടിസ്ഥാന ഐ.ടി പരിജ്ഞാനവും ഉളളവര്‍ക്ക് അപേക്ഷിക്കാം. ടെസ്റ്റ്, അഭിമുഖം എന്നിവയെ അടിസ്ഥാനമാക്കി ആയിരിക്കും തിരഞ്ഞെടുപ്പ് നടത്തുക. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് അസാപ് സിലബസില്‍ പ്രത്യേക പരിശീലനം നല്‍കുന്നതാണ്. പ്രാരംഭഘട്ടത്തില്‍ ഒരു മണിക്കൂര്‍ അധ്യാപനത്തിന് 500 രൂപ പ്രതിഫലം നല്‍കും. രാവിലെയോ വൈകിട്ടോ ഒരു മണിക്കൂര്‍ മാത്രമായിരിക്കും ക്ലാസുകള്‍ നടത്തുന്നത്. ജോലിയുളളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. പ്രായപരിധിയില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 8086519310, 9400774566 വെബ്‌സൈറ്റ് www.asapkerala.gov.in

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|