A+ | Reset | A-

 

 

   
Online PRESS RELEASES from Ernakulam on 29/07/2017

 

 


യാനങ്ങള്‍ മത്സ്യബന്ധനത്തിനുള്ള ലൈസന്‍സ് പുതുക്കണം; ചെറുമത്സ്യങ്ങളെ പിടിക്കുന്ന യാനങ്ങള്‍ കണ്ടുകെട്ടും

കൊച്ചി: ട്രോളിംഗ് നിരോധനത്തിനുശേഷമുളള മത്സ്യബന്ധനത്തിന് പുറപ്പെടുന്ന എല്ലാ യാനങ്ങളും അതത് വര്‍ഷത്തെ മത്സ്യബന്ധനത്തിനുളള ലൈസന്‍സ് കര്‍ശനമായും പുതുക്കേണ്ടതാണ്. മുന്നറിയിപ്പ് അവഗണിച്ച് മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന എല്ലാതരം യാനങ്ങളെയും പിടിച്ചെടുത്ത് പരമാവധി പിഴ ചുമത്തുമെന്ന് വൈപ്പീന്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന യാനങ്ങള്‍ ലീഗല്‍ സൈസില്‍ കുറഞ്ഞിട്ടുളള മത്സ്യങ്ങള്‍ പിടിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഇത്തരം ഉത്തരവുകളെ അവഗണിച്ച് മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന യാനങ്ങളെ അതത് തുറമുഖങ്ങളില്‍ സര്‍ക്കാര്‍ കണ്ടുകെട്ടും. അത്തരം യാനങ്ങളുടെ രജിസ്‌ട്രേഷന്‍, ലൈസന്‍സ് എന്നിവയ്ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തും. ഇത്തരം മത്സ്യബന്ധന രീതി പ്രോത്സാഹിപ്പിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ക്ഷേമനിധി അംഗത്വവും അവര്‍ക്ക് ഫിഷറീസ് വകുപ്പ് മുഖേന ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും റദ്ദാക്കുകയും ചെയ്യുമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. ചെറുമത്സ്യങ്ങളെ പിടിച്ച് മറ്റു വലിയ മത്സ്യങ്ങളുടെ ഒപ്പവും അല്ലാതെയും കടത്തിക്കൊണ്ടു പോകുന്ന ചരക്കുവാഹനങ്ങളെ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, ഫിഷറീസ് വകുപ്പ് എന്നിവയടങ്ങുന്ന സംയുക്ത സ്‌ക്വാഡ് റെയ്ഡ് ചെയ്ത് കണ്ടുകെട്ടുമെന്നും ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. .

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|