| Online press releases from Thiruvananthapuram |
|
സൌജന്യ വീല്‍ചെയര്‍ വിതരണം |
|
ആരോഗ്യകേരളം പാലിയേറ്റീവ് കെയറിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ഹോപ്പ് ചാരിറ്റബിള്‍ ട്രസ്റിന്റെയും ആഭിമുഖ്യത്തില്‍ ജില്ലയിലെ സാന്ത്വനപരിചരണ പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്കുളള സൌജന്യ വീല്‍ചെയര്‍ വിതരണം കടകംപളളി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി.നായര്‍ നിര്‍വ്വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സമിതി ചെയര്‍പേഴ്സണ്‍ അന്‍സജിതാ റസ്സല്‍ അദ്ധ്യക്ഷയായിരുന്നു. എന്‍.ആര്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ബി.ഉണ്ണിക്യഷ്ണന്‍, ഡി.എം.ഒ. ഡോ.ടി.പീതാംബരന്‍, അഡ്വ. കെ.എസ്.വിജയകുമാര്‍, കിംസ് ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ.അബൂട്ടി, കെ.എസ്.സുജ, എസ്.സുരേഷ്കുമാര്‍, പി.കെ.ഗോപകുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. 50 ഗുണഭോക്താക്കള്‍ക്കാണ് വീല്‍ ചെയര്‍ വിതരണം ചെയ്തത്. പി.എന്‍.റ്റി.785/12 |
|
|
Maintained by Web & New Media Division, Information & Public Relations Department |