| Online press releases from Thiruvananthapuram |
|
നെയ്ത്ത് പരിശീലനം അപേക്ഷ ക്ഷണിച്ചു |
|
ജില്ലാ പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി നെയ്യാറ്റിന്‍കര താലൂക്കില്‍ മഞ്ചവിളാകത്ത് പ്രവര്‍ത്തിക്കുന്ന കൈത്തറി നെയ്ത്ത് സ്കൂളില്‍ നെയ്ത്ത് പരിശീലനം നല്‍കുന്നതിന് യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മാസ്റര്‍ ട്രെയിനര്‍, വീവിംഗ് അസിസ്റന്റ്, പാര്‍ട്ട് ടൈം സ്വീപ്പര്‍ എന്നീ വിഭാഗങ്ങളിലായി മൂന്ന് പേരെയാണ് ആവശ്യമുളളത്. എട്ടുമാസമാണ് പരിശീലന കാലാവധി. അപേക്ഷകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെ മാനേജര്‍ (ഡെവലപ്മെന്റ്) ജില്ലാ വ്യവസായ കേന്ദ്രം, വെളളയമ്പലം, തിരുവനന്തപുരം- 33 എന്ന വിലാസത്തില്‍ ജൂലൈ 31ന് മുമ്പ് സമര്‍പ്പിക്കണം. മാസ്റ്റര്‍ ട്രെയിനര്‍, വീവിംഗ് അസിസ്റന്റ് എന്നിവയില്‍ വിദഗ്ദ പരിശീലനം നേടിയവരായിരിക്കണം അപേക്ഷകള്‍. കൂടുതല്‍ വിവരങ്ങള്‍ 2326756 എന്ന നമ്പരില്‍ ലഭ്യമാണ്. പി.എന്‍.റ്റി.787/12 |
|
|
Maintained by Web & New Media Division, Information & Public Relations Department |