| Online press releases from Wayanad on trial basis |
|
വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ ഫീസ് നല്‍കും |
|
സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ വിവിധ സര്‍ക്കാര്‍/എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 8, 9, 10, +1, +2 ക്ളാസ്സുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന് പോകുന്നതിന്് ഫീസ് അനുവദിക്കും. ഇതിനായി ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, ട്യൂഷന്‍ സ്ഥാപനത്തില്‍ നിന്നുള്ള സാക്ഷ്യപത്രം എന്നിവ സഹിതമുള്ള അപേക്ഷ സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫിസില്‍ ജൂലൈ 15 ന് മുമ്പ് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബത്തേരി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസുമായി ബന്ധപ്പെടണം. |
|
|
Maintained by Web & New Media Division, Information & Public Relations Department |