Online press releases from Directorate, Thiruvananthapuram

ജോര്‍ജ് ജോസഫിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

ഐ.എ.എന്‍.എസ് പൊളിറ്റിക്കല്‍ എഡിറ്ററും പ്രമുഖ പത്രപ്രവര്‍ത്തകനുമായ ജോര്‍ജ് ജോസഫിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുശോചിച്ചു. നിരവധി സ്കൂപ്പുകള്‍ അദ്ദേഹത്തിന്റെ സംഭാവനയാണ്. കാശ്മീരില്‍ നിന്നുള്ള അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടുകള്‍ വ്യാപകമായ ശ്രദ്ധനേടി. പത്രപ്രവര്‍ത്തക ലോകത്തിന് കനത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. പി.എന്‍.എക്സ്.1301/12

Maintained by Web & New Media Division, Information & Public Relations Department